CUET 2022
ന്യൂഡൽഹി: ദേശീയ ബിരുദ പൊതുപരീക്ഷ (സി.യു.ഇ.ടി.-യു.ജി.) ഫലം സെപ്റ്റംബർ പത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ഫലം പ്രഖ്യാപിച്ചാൽ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറുഘട്ടങ്ങളിലായി നടന്ന പ്രവേശനപ്പരീക്ഷ ഓഗസ്റ്റ് 30-ന് പൂർത്തിയായിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചവരിൽ 60 ശതമാനവും പരീക്ഷയ്ക്ക് ഹാജരായതായി ദേശീയ പരീക്ഷാഏജൻസി (എൻ.ടി.എ.) വൃത്തങ്ങൾ പറഞ്ഞു. പ്രവേശനനടപടികൾ വേഗത്തിലാക്കണമെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു.
മുൻവർഷങ്ങളിൽ ജൂലായ് ആദ്യവാരത്തോടെ പ്രവേശനം പൂർത്തിയായിരുന്നിടത്ത്, ഇത്തവണ കാലതാമസം നേരിട്ടത് അധ്യയനവർഷത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.
Content Highlights: CUET UG 2022 Result Date and Time: Admission, Counselling Process, Website
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..