CUET-UG : വിദ്യാർഥികൾ സർവകലാശാലകളിലെ പ്രവേശനപ്രക്രിയയിൽ പങ്കെടുക്കണം


CUET 2022

ന്യൂഡൽഹി: സി.യു.ഇ.ടി.-യു.ജി. പരീക്ഷയെഴുതിയ വിദ്യാർഥികൾ എൻ.ടി.എ. സ്കോറിന്റെ അടിസ്ഥാനത്തിൽ അവർ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് ഏറ്റവുംപുതിയ വിവരങ്ങൾ മനസ്സിലാക്കി പ്രക്രിയയിൽ പങ്കെടുക്കണം.

പരീക്ഷയുടെ നടത്തിപ്പുചുമതല, ഫലപ്രഖ്യാപനം എന്നിവമാത്രമാണ് എൻ.ടി.എ. ചെയ്യുന്നത്. പങ്കെടുക്കുന്ന സ്ഥാപനങ്ങളും സർവകലാശാലകളും അവരുടെ ബിരുദതലപ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക എൻ.ടി.എ. സ്കോർ അടിസ്ഥാനമാക്കി തയ്യാറാക്കും. സ്ഥാപനങ്ങൾ അവരുടെ കൗൺസലിങ് സമയക്രമവും നിശ്ചയിക്കും.

പരീക്ഷയുടെ പരിധിയിൽവരുന്ന കേന്ദ്രസർവകലാശാലകൾ, മറ്റു സർവകലാശാലകൾ എന്നിവയിലെ ബിരുദതലപ്രോഗ്രാം പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കുന്നതിനാണ് പരീക്ഷ നടത്തിയത്. ഓരോ വിഷയത്തിനും പല സെഷനിൽ/ദിവസങ്ങളിൽ പരീക്ഷ നടത്തിയിരുന്നു.

ഇക്വി-പെർസന്റൈൽ രീതിയിൽക്കൂടിയാണ് ഒരുപരീക്ഷാർഥിയുടെ നോർമലൈസ് ചെയ്യപ്പെട്ട മാർക്ക് കണ്ടെത്തിയിരിക്കുന്നത്. ഇതിലേക്ക് ഒരു നിശ്ചിത സെഷനിൽ പരീക്ഷ അഭിമുഖീകരിച്ച ഗ്രൂപ്പിലെ പരീക്ഷാർഥികളുടെ പെർസന്റൈൽ സ്കോറാണ് ഉപയോഗിച്ചത്. ഈ പ്രക്രിയയുടെ വിശദാംശങ്ങൾ cuet.samarth.ac.in നൽകിയിട്ടുണ്ട്.

Content Highlights: CUET-UG admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented