CBSE കമ്പാര്‍ട്ട്‌മെന്റ് പരീക്ഷ; CUET-UG എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കും


Representational Image: Photo: ANI

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. കമ്പാര്‍ട്ടുമെന്റ് പരീക്ഷ കാരണം ബിരുദതല പ്രവേശനപരീക്ഷയായ സി.യു.ഇ.ടി-യു.ജി. എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാം. വിദ്യാര്‍ഥികള്‍ രേഖാമൂലം അറിയിക്കുകയാണെങ്കില്‍ പരീക്ഷയ്ക്കായി വീണ്ടും പരിഗണിക്കാമെന്നും ഇതുസംബന്ധിച്ച പരാതി നല്‍കാന്‍ പ്രത്യേകം ഇ-മെയില്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും എന്‍.ടി.എ അറിയിച്ചു. പരാതി അറിയിക്കുന്നതിനായി cuetug-dateclash@nta.ac.in എന്ന ഇ-മെയില്‍ ഐ.ഡി ഉപയോഗിക്കാം. മെയിലില്‍ വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷാ നമ്പര്‍ രേഖപ്പെടുത്തണം.പുതുക്കിയ തീയതികൾ അഡ്മിറ്റ് കാർഡിലൂടെയോ എൻ.ടി.എ. വെബ്‌സൈറ്റിലൂടെയോ അറിയിക്കും.

സി.ബി.എസ്.ഇ കമ്പാര്‍ട്ട്‌മെന്റ് പരീക്ഷ ഉള്ളതിനാല്‍ ഓഗസ്റ്റ് 24 മുതല്‍ 26 വരെ നടക്കുന്ന ആറാംഘട്ട പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് കാണിച്ച് നിരവധി വിദ്യാര്‍ഥികള്‍ എന്‍.ടി.എയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. പരീക്ഷ മാറ്റിവെയ്ക്കണമെന്നും മറ്റൊരു ദിവസത്തേക്ക് പരീക്ഷ റീ-ഷെഡ്യൂള്‍ ചെയ്യണമെന്നുമായിരുന്നു ആവശ്യം. വിദ്യാര്‍ഥികളുടെ പ്രതിസന്ധി മനസിലാക്കുന്നതായും പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നുമാണ് എന്‍.ടി.എ അറിയിച്ചത്.

ആറാംഘട്ട പരീക്ഷ ഓഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. നാലാം ഘട്ടത്തിൽ (ഓഗസ്റ്റ് 17 മുതൽ 20 വരെ) തിരഞ്ഞെടുത്ത നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ലഭിക്കാത്ത 11,000 പേർക്കും ഇതിൽ അവസരം നൽകും. ഓഗസ്റ്റ് നാല്, അഞ്ച്, ആറ്് തീയതികളിൽ നടന്ന പരീക്ഷകളിൽ സാങ്കേതികത്തകരാറുകാരണം പരീക്ഷയെഴുതാൻ കഴിയാത്തവർക്കും ആറാം ഘട്ടത്തിൽ പരീക്ഷയെഴുതാം. 2.86 ലക്ഷം പേർ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ബിരുദ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പരീക്ഷയായ സി.യു.ഇ.ടി. ആരംഭിച്ചതുമുതൽ കഴിഞ്ഞ അഞ്ചുഘട്ടത്തിലും സാങ്കേതിക തടസ്സങ്ങളും നടത്തിപ്പിലെ വീഴ്ചകളും കാരണം പരീക്ഷകൾ മാറ്റിവെച്ചിരുന്നു.

ആദ്യ മൂന്നുഘട്ടത്തിലും നൂറിലേറെ സെന്ററുകളിലാണ് പരീക്ഷ മുടങ്ങിയത്. മഴയും പ്രളയവും കാരണം കേരളത്തിലും പരീക്ഷ മാറ്റിയിരുന്നു. ഓഗസ്റ്റ് 30-ഓടെ പരീക്ഷകൾ പൂർത്തിയാക്കി സെപ്റ്റംബർ ഏഴോടെ ഫലം പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ പ്രതികരിച്ചു.

വിശദവിവരങ്ങൾക്ക്: www.nta.ac.in | cuet.samarth.ac.in

Content Highlights: CUET UG 2022, NTA , Redressal E-Mail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented