CUET 2022 (UG) : 11.5 ലക്ഷം അപേക്ഷകര്‍, വര്‍ഷം രണ്ട് തവണ നടത്താന്‍ ആലോചന- UGC


ഇന്ത്യയിലെ 547 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് 13 നഗരങ്ങളിലും പരീക്ഷ നടക്കും

CUET 2022

കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള പൊതുപരീക്ഷ CUET- UG (കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്)യ്ക്ക് മികച്ച പ്രതികരണം. പതിനൊന്നരലക്ഷം പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതായി യു.ജി.സി ചെയര്‍മാന്‍ എം.ജഗദേഷ് കുമാര്‍ തിങ്കളാഴ്ച അറിയിച്ചു. അപേക്ഷാര്‍ത്ഥികളുടെ എണ്ണം പരിഗണിച്ച് വര്‍ഷം രണ്ട് തവണയാക്കുമെന്നും അദ്ദേഹം അറിയിച്ചു

'11,51,319 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 9,13,540 പേര്‍ അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും വിദൂര, ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുണ്ട്'-യുജിസി ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ എ.എന്‍ഐ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. വരും വര്‍ഷങ്ങളില്‍, കൂടുതല്‍ സര്‍വകലാശാലകള്‍ CUET സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുജിസി ചെയര്‍മാന്‍ പ്രത്യാശപ്രകടിപ്പിച്ചു.

ഇന്ത്യയിലെ 547 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് 13 നഗരങ്ങളിലും പരീക്ഷ നടക്കും. പരീക്ഷാ രജിസ്‌ട്രേഷന്‍ മെയ് 22 ന് അവസാനിച്ചിരുന്നു


Content Highlights: CUET 2022; Over 11 lakh candidates have registered says UGC chairman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented