
CUET 2022
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ആദ്യ പൊതുപ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (CUET) മെയ് 22 വരെ അപേക്ഷിക്കാം. മെയ് ആറ് വരെ അപേക്ഷിക്കാമെന്നായിരുന്നു എന്‍.ടി.എ നേരത്തേ അറിയിച്ചിരുന്നത്. cuet.samarth.ac.in വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ജൂലൈ ആദ്യവാരം ഓണ്‍ലൈന്‍ വഴിയായിരിക്കും പരീക്ഷ. ഇംഗ്ലീഷിലും മലയാളത്തിലും ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷയെഴുതാം. മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും ചോദ്യങ്ങള്‍. ഇന്ത്യയില്‍ 547 നഗരങ്ങളിലും വിദേശത്ത് 13 നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
തീയതി നീട്ടിയത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി യുജിസി ചെയര്മാന് എം ജഗദേഷ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു
ഫീസ്
- ജനറല്‍ -650 രൂപ
- EWS,OBC - 600 രൂപ
- SC/ST,ട്രാന്‍സ്ജെന്‍ഡര്‍ - 550 രൂപ
കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതുപരീക്ഷയാണെങ്കിലും മറ്റ് സര്‍വകലാശാലകളും സി.യു.ഇ.ടി അടിസ്ഥാനപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാമെന്ന് യുജിസി ചെയര്മാന് എം ജഗദേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
പരീക്ഷാഘടന
സി.യു.ഇ.ടി. നാലുഭാഗങ്ങളുള്ള പരീക്ഷയാണ്.
• സെക്ഷന്‍ I
സെക്ഷന്‍ Iഎ 13 ഭാഷകള്‍ തമിഴ്, തെലുഗു, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, അസമീസ്, പഞ്ചാബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു. • സെക്ഷന്‍ I ബി: 20 ഭാഷകള്‍- ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, നേപ്പാളി, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, അറബിക്, സിന്ധി, സംസ്കൃതം, കശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പുരി, സന്താലി, ടിബറ്റന്‍, ജാപ്പനീസ്, റഷ്യന്‍, ചൈനീസ്.
• സെക്ഷന്‍ II -27 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍
അക്കൗണ്ടന്‍സി/ബുക്ക് കീപ്പിങ്, ബയോളജി/ബയോളജിക്കല്‍ സ്റ്റഡീസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്, എന്‍ജിനിയറിങ് ഗ്രാഫിക്സ്, ഓണ്‍ട്രപ്രനേര്‍ഷിപ്പ്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോംസയന്‍സ്, നോളജ് ട്രഡീഷന്‍ ആന്‍ഡ് പ്രാക്ടീസസ് ഓഫ് ഇന്ത്യ, ലീഗല്‍ സ്റ്റഡീസ്, എന്വയണ്മെന്റല് സയന്‍സ്, മാത്തമാറ്റിക്സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍/എന്‍.സി.സി./യോഗ, ഫിസിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, അഗ്രിക്കള്‍ച്ചര്‍, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷന്‍, ആന്ത്രോപ്പോളജി, ഫൈന്‍ ആര്‍ട്സ്/വിഷ്വല്‍ ആര്‍ട്സ് (സ്കള്‍പ്ചര്‍/പെയിന്റിങ്)/കൊമേഴ്സ്യല്‍ ആര്‍ട്സ്, പെര്‍ഫോമിങ് ആര്‍ട്സ് -(i) ഡാന്‍സ് (കഥക്/ഭരതനാട്യം/ഒഡിസി/കഥകളി/കുച്ചിപ്പുഡി/മണിപ്പുരി) (ii) ഡ്രാമ-തിയേറ്റര്‍ (iii) മ്യൂസിക് ജനറല്‍ (ഹിന്ദുസ്ഥാനി/കര്‍ണാടിക്/രബീന്ദ്ര സംഗീതം/പെര്‍ക്യൂഷന്‍/നോണ്‍-പെര്‍ക്യൂഷന്‍), സംസ്കൃതം.
• സെക്ഷന്‍ III ജനറല്‍ ടെസ്റ്റ്
ജനറല്‍ നോളജ്, കറന്റ് അഫയേഴ്സ്, ജനറല്‍ മെന്റല്‍ എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ് (അടിസ്ഥാന ഗണിതശാസ്ത്രതത്ത്വങ്ങളുടെ പ്രായോഗിക തലങ്ങള്‍ - അരിത്മറ്റിക്, ആള്‍ജിബ്രാ, ജ്യോമട്രി, മെന്സ്വറേഷന് -ക്ലാസ് എട്ടുവരെ പഠിക്കുന്നത്), ലോജിക്കല്‍ ആന്‍ഡ് അനലറ്റിക്കല്‍ റീസണിങ് തുടങ്ങിയവ ഉള്‍പ്പെടും.
തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ പരിധി
സെക്ഷന്‍ I എ/l ബി: ഓരോന്നില്‍നിന്ന് ഒരു ഭാഷാവിഷയം വീതം. ഇവയില്‍ ഓരോന്നിലും നല്‍കിയിട്ടുള്ള 50 ചോദ്യങ്ങളില്‍ 40 എണ്ണത്തിന് ഉത്തരം നല്‍കണം. സമയം 45 മിനിറ്റുവീതം (രണ്ടെണ്ണം എടുത്താല്‍ മൊത്തം 90 മിനിറ്റ്)
സെക്ഷന്‍ II: ചേരാന്‍ ഉദ്ദേശിക്കുന്ന പ്രോഗ്രാം/പ്രോഗ്രാമുകള്‍ക്കനുസരിച്ച് പരമാവധി ആറുവിഷയങ്ങള് തിരഞ്ഞെടുക്കാം. ഓരോ വിഷയത്തിലെയും 50 ചോദ്യങ്ങളില്‍നിന്ന് 40 എണ്ണത്തിന് ഉത്തരം നല്‍കണം. ഓരോ വിഷയത്തിനും ഉത്തരം നല്കാന് 45 മിനിറ്റ് ലഭിക്കും (ആറെണ്ണം എടുത്താല്‍ മൊത്തം 270 മിനിറ്റ്).
ഒരു ജനറല്‍ ടെസ്റ്റ് വഴി ബിരുദതലപ്രോഗ്രാമുകള്ക്ക് പ്രവേശനം നല്കുന്ന സര്‍വകലാശാലകളിലെ പ്രവേശനത്തിന് സെക്ഷന്‍ III ബാധകമായിരിക്കും. മൊത്തം 75 ചോദ്യങ്ങള്‍. 60 എണ്ണത്തിന് ഉത്തരം നല്‍കണം. ലഭിക്കുന്ന സമയം 60 മിനിറ്റ്.
പരമാവധി ഒമ്പത് ടെസ്റ്റ്
ചോദ്യങ്ങളുടെ ഘടന cuet.samarth.ac.in-ല്‍ ഉണ്ട്. ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ കണക്കിലെടുത്ത് വിവിധ സെക്ഷനുകളില്‍നിന്നായി ഒരാള്‍ക്ക് പരമാവധി ഒമ്പത് ടെസ്റ്റുകള്‍ എടുക്കാം. രണ്ടുഭാഷകള്‍, ആറ് ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍ ജനറല്‍ ടെസ്റ്റ്. സെക്ഷന്‍ I എ, സെക്ഷന്‍ I ബി എന്നിവ ഒരുമിച്ചുപരിഗണിച്ച് വേണമെങ്കില്‍ പരമാവധി മൂന്നുഭാഷകള്വരെ തിരഞ്ഞെടുക്കാം. അങ്ങനെ ചെയ്യുമ്പോള്‍ മൂന്നാമത്തെ ഭാഷാവിഷയം ആറാം ഡൊമൈന്‍ വിഷയത്തിനു പകരമായിരിക്കണം. അവര്‍ക്ക് മൂന്ന് ഭാഷാവിഷയങ്ങള്‍, അഞ്ച് ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍, ജനറല്‍ ടെസ്റ്റ് എന്നരീതിയില്‍ തിരഞ്ഞെടുക്കാം.
ഓരോ സെക്ഷനില്‍നിന്ന് നിശ്ചിതയെണ്ണം വിഷയങ്ങള്വീതം തിരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധമില്ല. ഒമ്പതുവിഷയങ്ങള് എടുക്കുന്ന ഒരാള്‍ക്ക് മൊത്തം 420 മിനിറ്റ് പരീക്ഷയുണ്ടാകും. ഇതിനെ രണ്ടുസെഷനുകളായി തിരിച്ചിട്ടുണ്ട്.
- സെഷന് I - 195 മിനിറ്റ്
- സെഷന് II - 225 മിനിട്ട്.
പരീക്ഷ രണ്ട് ഷിഫ്റ്റില്‍
രണ്ടു ഷിഫ്റ്റ് വെച്ച് പലദിവസങ്ങളിലായി പരീക്ഷ നടത്തും. ഒമ്പതുമുതല്‍ 12.15 വരെ. മൂന്നുമുതല്‍ 6.45 വരെ.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ആലപ്പുഴ, ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്.
അലിഗഢ് മുസ്ലിം, അസം, ബാബാ സാഹബ് ഭീം റാവു അംബേദ്കര്‍, ബനാറസ് ഹിന്ദു, ആന്ധ്രാപ്രദേശ്, സൗത്ത് ബിഹാര്‍, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മു, ത്സാര്‍ഖണ്ഡ്, കര്‍ണാടക, കശ്മീര്‍, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട്, ഡോ. ഹരി സിങ് ഗൗര്‍, ഗുരു ഗാസി ദാസ്, ഹേമവതി നന്ദന് ബഹുഗുണ ഗര്‍വാള്‍, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍, ജാമിയ മിലിയ ഇസ്ലാമിയ, ജവാഹര്‍ലാല്‍ നെഹ്രു, മഹാത്മാഗാന്ധി അന്തര്‍ രാഷ്ട്രീയ ഹിന്ദി, മണിപ്പുര്‍, മൗലാനാ ആസാദ് നാഷണല്‍ ഉറുദു, മിസോറം, നാഗാലാന്‍ഡ്, നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍, പോണ്ടിച്ചേരി, രാജീവ് ഗാന്ധി, സിക്കിം, തേസ്പുര്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ്, ത്രിപുര, അലഹാബാദ്, ഡല്‍ഹി, ഹൈദരാബാദ്, വിശ്വഭാരതി, സെന്‍ട്രല്‍ സാന്‍സ്ക്രിറ്റ്, മഹാത്മാഗാന്ധി സെന്‍ട്രല്‍, നാഷണല്‍ സാന്‍സ്ക്രിറ്റ്, ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ സാന്‍സ്ക്രിറ്റ്. ഇവ കൂടാതെ, മറ്റ് സര്‍വകലാശാലകള്‍ എന്ന വിഭാഗത്തില്‍ 12 സര്‍വകലാശാലകളുടെ പട്ടിക സി.യു.ഇ.ടി. വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..