one week one lab | Photo: NIIST
തിരുവനന്തപുരം: സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും കേരള സ്റ്റാര്‍ട്ട് അപ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'വണ്‍ വീക്ക് വണ്‍ ലാബ്' സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് മാര്‍ച്ച് 13 മുതല്‍ 18 വരെ തിരുവനന്തപുരം എന്‍ഐഐഎസ്ടി കാമ്പസില്‍ നടക്കും. രാജ്യമെമ്പാടുമുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകളിലെ മുന്നൂറിലധികം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
മാര്‍ച്ച് 13-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് മുഖ്യാതിഥിയാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ടാറ്റ കോഫി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ദേവേന്ദ്ര റെഡ്ഡി കല്‍വ, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.സി അനന്തരാമകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
സ്റ്റാര്‍ട്ടപ്പുകളുടെ ഒത്തുചേരലിനും ഗവേഷണസ്ഥാപനങ്ങളുടെ പിന്തുണ തേടുന്നതിനും ഫണ്ടിങ് ഏജന്‍സികളില്‍ നിന്നുള്ള സാമ്പത്തിക സഹായം തേടുന്നതിനും കോണ്‍ക്ലേവ് അവസരമൊരുക്കും. ഉദ്ഘാടന ദിവസം 'സാങ്കേതികവിദ്യയും സ്റ്റാര്‍ട്ടപ്പുകളുടെ ഗവേഷണ-വികസന ആവശ്യകതകളും', സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായവും അവസരങ്ങളും' എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യകളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സ്റ്റാളുകളും കോണ്‍ക്ലേവില്‍ ഒരുക്കും. രജിസ്‌ട്രേഷന്‍ ലിങ്ക് . ഫോണ്‍: 9995632522
Content Highlights: CSIR-NIIST organizes a ‘Start up Conclave’ on 13th March 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..