സിസാബ് പ്രവേശന നടപടികൾ 25 മുതൽ: വിശദ വിവരങ്ങള്‍ അറിയാം


ഡോ. എസ്. രാജൂകൃഷ്ണൻ

Representational Image (Photo: Canva)

ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ (ജോസ) അലോട്‌മെൻറ് പൂർത്തിയായശേഷം എൻ.ഐ.ടി. പ്ലസ് സംവിധാനത്തിൽ (എൻ.ഐ.ടി., ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവ) ഉള്ള ഒഴിവുകൾ നികത്താൻ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (സിസാബ്) നടത്തുന്ന സ്പെഷ്യൽ റൗണ്ട് നടപടികൾ ഒക്ടോബർ 25-ന് https://csab.nic.in ൽ തുടങ്ങും. ഐ.ഐ.ടി.യിലെ ഒഴിവുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഐ.ഐ.ഇ.എസ്.ടി., എസ്.പി.എ. ഉൾപ്പെടെ ഒഴിവുള്ള സീറ്റുകൾ നികത്താനുള്ള രണ്ട് സ്പെഷ്യൽ റൗണ്ടുകളാണ് നടത്തുക.

ജോസ അലോട്‌മെൻറിനു ശേഷമുള്ള എൻ.ഐ.ടി.പ്ലസ് ഒഴിവുകൾ 25-ന് പുറത്തുവിടും. രജിസ്ട്രേഷൻ, എൻറോൾമെൻറ് ഫീസ് അടയ്ക്കൽ എന്നിവ 26-ന് രാവിലെ ഒമ്പതുമുതൽ 28-ന് അഞ്ചുവരെ നടത്താം. ചോയ്സ് ഫില്ലിങ് 29-ന് വൈകീട്ട് അഞ്ചുവരെ നടത്താം.അർഹത: ജെ.ഇ.ഇ. (മെയിൻ) 2022 റാങ്ക് അടിസ്ഥാനത്തിൽ എൻ.ഐ.ടി.പ്ലസ് സംവിധാനത്തിലെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള അർഹത വെബ്സൈറ്റിലെ സിസാബ് ഇൻഫർമേഷൻ ബ്രോഷർ അനക്സ്ചർ 2, 5 എന്നിവയിലുണ്ട്.

സ്പെഷ്യൽറൗണ്ടിൽ പങ്കെടുക്കാൻ താത്‌പര്യമുള്ള എല്ലാവരും സിസാബ് പോർട്ടൽ വഴി പുതിയ രജിസ്ട്രേഷൻ നടത്തണം. ജോസ റൗണ്ടുകളിൽ ഡോക്യുമെൻറ് പരിശോധനയ്ക്ക് വിധേയമാകാത്തവർക്ക് രജിസ്‌​ടേഷൻ വേളയിൽ സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി, നാഷണാലിറ്റി, ​െജൻഡർ, കാറ്റഗറി എന്നിവ അപ്ഡേറ്റ് ചെയ്യാം.

ജോസ റൗണ്ടുകളിൽ ഡോക്യുമെന്റ് പരിശോധനയ്ക്ക് വിധേയമായ കാറ്റഗറി ഒ.ബി.സി./ഇ.ഡബ്ല്യു.എസ്./എസ്.സി./എസ്.ടി.യിൽനിന്ന്‌ ജനറൽ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവർക്ക് ബന്ധപ്പെട്ട അവകാശവാദത്തിന് സാധുവായ സർട്ടിഫിക്കറ്റ് തുടർന്ന് ലഭിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാറ്റഗറി പുനഃസ്ഥാപിക്കാനുള്ള അഭ്യർഥന, സിസാബ് പോർട്ടലിലെ ബന്ധപ്പെട്ട ലിങ്ക് വഴി ഒക്ടോബർ 20 മുതൽ 23-ന് വൈകീട്ട് അഞ്ചുവരെ നടത്താം.

സ്പെഷ്യൽ റൗണ്ട് എൻറോൾമെൻറ് ഫീസ്, തിരികെ ലഭിക്കാത്ത പ്രൊസസിങ് ഫീസായ 3000 രൂപയും ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിഷൻ ഫീസ്- I ഉൾപ്പെടെ 38,000 രൂപയാണ്. (പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് 18,000 രൂപ).

ടൈപ്പ്- 6 മുതൽ ടൈപ്പ്- 9 വരെയുള്ളവർ ജോസയിൽ സീറ്റ് അക്സപ്റ്റൻ ഫീസ് അടച്ചിട്ടുള്ളതിനാൽ അവർ അടയ്ക്കേണ്ട തുകയും ഓൺലൈൻ രേഖാപരിശോധനാ വേളയിൽ കാറ്റഗറി മാറ്റപ്പെട്ടവരും വ്യത്യസ്തമായ തുകയാണ് അടയ്ക്കേണ്ടത്. വിശദാംശങ്ങൾ ബ്രോഷറിലുണ്ട്. ഫീസടച്ചശേഷം പങ്കെടുക്കുന്ന എല്ലാവരും പുതിയ ചോയ്സുകൾ നൽകണം.

ആദ്യ സ്പെഷ്യൽറൗണ്ട് സീറ്റ് അലോട്‌മെൻറ് ഫലം 30-ന് വൈകീട്ട് പ്രഖ്യാപിക്കും. സീറ്റ് ലഭിക്കുന്നവർ ഇവയിലൊന്ന് നടത്തണം (i) ഓൺലൈൻ റിപ്പോർട്ടിങ് (നടപടികൾ ഇൻഫർമേഷൻ ബ്രോഷറിൽ) നടത്തി സീറ്റ് സ്വീകരിക്കുക ഫ്രീസ്/സ്ലൈഡ്/ഫ്ലോട്ട് എന്നിവയിലൊന്ന് തിരഞ്ഞെടുക്കുക (ii) ലഭിച്ച സീറ്റ് സറണ്ടർചെയ്ത് രണ്ടാം സ്പെഷ്യൽ റൗണ്ടിൽ പങ്കെടുക്കുക (iii) ലഭിച്ച സീറ്റ് സറണ്ടർ ചെയ്ത് രണ്ടാംറൗണ്ടിൽ പങ്കെടുക്കാതിരിക്കുക. സീറ്റ് ലഭിക്കാത്തവർക്ക് വേണമെങ്കിൽ പ്രക്രിയയിൽനിന്നും പുറത്തുപോകാം, രണ്ടാം റൗണ്ടിൽ പങ്കെടുക്കാതിരിക്കാം.

ഓൺലൈൻ റിപ്പോർട്ടിങ് നടപടികൾ ഒക്ടോബർ 30-ന് വൈകീട്ട് അഞ്ചുമുതൽ നവംബർ ഒന്ന് അഞ്ചുവരെ നടത്താം. രേഖാപരിശോധനാ വേളയിൽ ഉണ്ടാകുന്ന അധികൃതരുടെ സംശയങ്ങൾ നവംബർ രണ്ട് വൈകീട്ട് അഞ്ചിനകം ദൂരീകരിക്കണം.

രണ്ടാംറൗണ്ട് അലോട്‌മെൻറ്നവംബർ മൂന്നിന് പ്രഖ്യാപിക്കും. ഓൺലൈൻ റിപ്പോർട്ടിങ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നടത്താം.

ജോസ വഴിയോ രണ്ടു സ്പെഷ്യൽ റൗണ്ടുകൾ വഴിയോ സീറ്റ് ഉറപ്പാക്കിയവർ സ്ഥാപനതല റിപ്പോർട്ടിങ് നവംബർ നാലിനും ഒമ്പതിനും ഇടയ്ക്ക് പൂർത്തിയാക്കണം. സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് റിപ്പോർട്ടിങ് തീയതി ഉറപ്പാക്കണം. വിശദാംശങ്ങൾക്ക് https://csab.nic.in കാണുക.

പങ്കെടുക്കാൻ അർഹതയുള്ളവരെ താഴെ പറയുംപ്രകാരം തിരിച്ചിട്ടുണ്ട്

ടൈപ്പ് 1- ജോസ 2022-ൽ രജിസ്റ്റർ ചെയ്യാത്തവർ, ടൈപ്പ് 2- ജോസ 2022-ൽ പങ്കെടുത്ത് സീറ്റ് ലഭിക്കാത്തവർ, ടൈപ്പ് 3- പങ്കെടുത്ത് സീറ്റ് ലഭിച്ച് ഫീസ് അടയ്ക്കാത്തതിനാൽ സീറ്റ് റദ്ദാക്കപ്പെട്ടവർ, ടൈപ്പ് 4- എക്സിറ്റ് ഓപ്ഷൻ സ്വീകരിച്ചവർ, ടൈപ്പ് 5- ഐ.ഐ.ടി.യിൽ സീറ്റ് അലോട്ട്‌ ചെയ്യപ്പെടുകയും പിന്നീട് രേഖാപരിശോധന കഴിഞ്ഞ് സീറ്റ് റദ്ദാക്കപ്പെടുകയോ അലോട്ടു ചെയ്യപ്പെട്ട സീറ്റിൽനിന്ന്‌ പിൻവാങ്ങുകയോ പ്രവേശനം നേടുകയോ ചെയ്തവർ, ടൈപ്പ് 6- എൻ.ഐ.ടി. പ്ലസ് സംവിധാനത്തിലെ സ്ഥാപനത്തിൽ പ്രവേശനംനേടിയവർ, ടൈപ്പ് 7- എൻ.ഐ.ടി.പ്ലസ് സംവിധാനത്തിൽ സീറ്റ് ലഭിച്ച് പിൻവാങ്ങിയവർ, ടൈപ്പ് 8- എൻ.ഐ.ടി.പ്ലസ് സംവിധാനത്തിൽ സീറ്റ് ലഭിച്ച് രേഖാപരിശോധനാവേളയിൽ റദ്ദാക്കപ്പെട്ട് തുടർന്ന് ഒരുസീറ്റും ലഭിക്കാത്തവർ, ടൈപ്പ് 9- എൻ.ഐ.ടി.പ്ലസ് സംവിധാനത്തിൽ അലോട്‌മെൻറ് കിട്ടി ഫീസ് അടച്ച് രേഖാപരിശോധന വിജയകരമായി പൂർത്തിയാക്കിയശേഷം പാർഷ്യൽ അഡ്മിഷൻ ഫീസ് അടയ്ക്കാത്തതിനാൽ സീറ്റ് റദ്ദാക്കപ്പെട്ടവർ.

Content Highlights: csab admission details


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented