ന്യൂഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ നടക്കേണ്ട കമ്പനി സെക്രട്ടറി പരീക്ഷ നേരത്തെ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) അറിയിച്ചു. പരീക്ഷാ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ചൊവ്വാഴ്ചമുതല്‍ പുനരാരംഭിച്ചു.
അപേക്ഷാ സമര്‍പ്പണം ഏപ്രില്‍ 23 വരെയാക്കി പുനര്‍നിശ്ചയിച്ചിട്ടുണ്ട്. ജൂണിലും ഡിസംബറിലുമായി വര്‍ഷത്തില്‍ രണ്ടുതവണയാണ് സി.എസ് എക്‌സിക്യൂട്ടിവ് പരീക്ഷ നടത്തുന്നത്.
നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റംവരുത്താം. മേയ് 31 വരെ ഇതിനുള്ള അവസരം നല്‍കിയിട്ടുണ്ട്. ഇതിനായി 250 രൂപ അധികഫീസ് അടയ്ക്കണം.
Content Highlights: CS Exam will conducted in June. ICSI Re-Opens Application Submission Window
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..