പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ 2021-ലെ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മാറ്റിവെച്ചു. ജൂൺ 14-ന് നടത്താനിരുന്ന പരീക്ഷയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചത്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ ഏഴിൽ നിന്ന് ജൂലായ് 15 വരെ നീട്ടിയിട്ടുമുണ്ട്. nestexam.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
'കോവിഡ്-19 രോഗബാധ മൂലമുള്ള അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ 2021-ലെ നെസ്റ്റ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചു. പുതിയ തീയതികൾ പരീക്ഷയ്ക്ക് മുൻകൂറായി അറിയിക്കും. പരീക്ഷയ്ക്കായി 2021 ജൂലൈ 15 വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം''- നെസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു.
ആറ്റമിക് എനർജി വകുപ്പിന്റെ രണ്ടു മുൻനിര ദേശീയസ്ഥാപനങ്ങളിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (അഞ്ചുവർഷം) പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് നെസ്റ്റ്.
Content Highlights: Covid-19 NEST exam postponed
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..