-
ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ ഭാഗമായുള്ള അസൈൻമെന്റ് സമർപ്പിക്കാനുള്ള തീയതി നീട്ടി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ).
ലോക്ക്ഡൗണിനെത്തുടർന്ന് അസൈൻമെന്റ് സമർപ്പിക്കിനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. ഇതാണിപ്പോൾ മേയ് 31 വരെ വീണ്ടും നീട്ടിയത്.
ലോക്ക്ഡൗൺ ആയതിനാൽ ഓൺലൈനായി അസൈൻമെന്റുകൾ സമർപ്പിക്കാനുള്ള സൗകര്യവും ഇഗ്നോ ഒരുക്കിയിട്ടുണ്ട്. അസൈൻമെന്റ് പേപ്പറിലോ നോട്ട്ബുക്കിലോ എഴുതിയ അസൈൻമെന്റുകൾ സ്കാൻ ചെയ്ത് ഇ-മെയിൽ വഴി അയയ്ക്കാം.
മേയ് 15 വരെ പിഴ കൂടാതെ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കാം. എന്നാൽ പിഴയുൾപ്പടെ എന്നുവരെ അപേക്ഷ സമർപ്പിക്കാമെന്നതിൽ വിശദീകരണമെന്നും സർവകലാശാല നൽകിയിട്ടില്ല. ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെക്കുന്നതിനെക്കുറിച്ച് ഇതുവരെ സർവകലാശാല പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് മൂന്നുവരെ ഇഗ്നോയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കും.
Content Highlights: covid-19 IGNOU again Extends assignment submission date
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..