സെറ്റ് പരീക്ഷ എഴുതാൻ ബി.എഡ്. വേണ്ട, പഠിപ്പിക്കണമെങ്കിൽ വേണം


അബിന മാത്യു

സെറ്റ് പാസായി ഹയർ സെക്കൻഡറിയിൽ അധ്യാപകരായി പ്രവേശിക്കണമെങ്കിൽ ബി.എഡ്. നിർബന്ധമാണ്.

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

കണ്ണൂർ: സെറ്റ് പരീക്ഷ എഴുതണമെങ്കിൽ ബി.എഡ്. വേണ്ട, എന്നാൽ, സെറ്റ് പാസായി പഠിപ്പിക്കാൻ ചെന്നാൽ ബി.എഡ്. ഇല്ലെങ്കിൽ പണികിട്ടില്ല. സംസ്ഥാന യോഗ്യതാനിർണയ പരീക്ഷയിലാണ് (സെറ്റ്) ഈ വിചിത്ര രീതി. കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽനിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബി.എഡ്. യോഗ്യതയും ഉണ്ടെങ്കിലാണ് സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുക.

എന്നാൽ, ജേണലിസം, കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽവർക്ക്, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യോളജി തുടങ്ങി 15 വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് സെറ്റ് പരീക്ഷ എഴുതുന്നതിന് ബി.എഡ്. യോഗ്യത ആവശ്യമല്ല. പക്ഷേ, സെറ്റ് പാസായി ഹയർ സെക്കൻഡറിയിൽ അധ്യാപകരായി പ്രവേശിക്കണമെങ്കിൽ ബി.എഡ്. നിർബന്ധമാണ്.സെറ്റ് പരീക്ഷ പാസായാലും ബി.എഡ്. ഇല്ലെങ്കിൽ പ്രയോജനമൊന്നുമില്ലെന്ന അവസ്ഥയാണ് നിലവിലെന്ന് വിദ്യാർഥികൾ പറയുന്നു. അതേസമയം, ജേണലിസം പോലുള്ള വിഷയങ്ങളിൽ ബി.എഡ്. നിലവിലില്ല. ജേണലിസത്തിൽ ബിരുദാനന്തരകോഴ്സ് പൂർത്തിയാക്കിയ ഒരാൾക്ക് സോഷ്യൽ സയൻസിലാണ് ബി.എഡ്. എടുക്കാൻ സാധിക്കുക. അല്ലെങ്കിൽ മുൻപുതന്നെ മറ്റേതെങ്കിലും വിഷയങ്ങളിൽ ബി.എഡ്. എടുത്തവരാകണം.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ നോൺ വൊക്കേഷണൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനാണ് സർക്കാർ സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷ (സെറ്റ്) നടത്തുന്നത്. സ്പെഷ്യൽ റൂൾസ് പ്രകാരം സംസ്ഥാന യോഗ്യതാ നിർണയ പരീക്ഷയിലെ വിജയമാണ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനിയമനത്തിനുള്ള ഒരു യോഗ്യതയായി കണക്കാക്കുന്നത്. സർക്കാർ രൂപവത്കരിച്ച ബോർഡ് ഓഫ് എക്സാമിനേഷൻസ് അംഗീകരിച്ച സിലബസ് പ്രകാരമുള്ള സെറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതല സർക്കാർ ഉത്തരവുകൾ പ്രകാരം എൽ.ബി.എസ്. സെന്റർ ഡയറക്ടർക്കാണ്.

സർട്ടിഫിക്കറ്റ് കിട്ടാനും പെടാപ്പാട്

അതേസമയം, സെറ്റ് പരീക്ഷ വിജയിച്ചിട്ടും സർട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്ന പരാതിയും ജേണലിസം വിദ്യാർഥികൾക്കുണ്ട്. കോഴ്സിന്റെ പേരിലെ വ്യത്യാസമാണ് വിദ്യാർഥികളെ വലയ്ക്കുന്നത്. എം.എ. ജേണലിസം വിഷയത്തിൽ സെറ്റ് സർട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്നാണ് പരാതി. എന്നാൽ, സംസ്ഥാനത്തെ സർവകലാശാലകളിലെവിടെയും എം.എ. ജേണലിസം കോഴ്സ് നിലവിലില്ല. മാസ്റ്റർ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം (എം.സി.ജെ.) കോഴ്സുകളും എം.എ. പ്രിന്റ് ആൻഡ് ഇലക്‌ട്രോണിക് ജേണലിസം തുടങ്ങിയ കോഴ്സുകളുമാണുള്ളത്. അതേസമയം, ഈ കോഴ്സുകൾ തുല്യമാണെന്ന് കാണിച്ച് സർവകലാശാല നൽകുന്ന തത്തുല്യ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാമെന്നാണ് അധികൃതരുടെ പ്രതികരണം.

Content Highlights: confusion in set exam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented