Representative image
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) ആധുനിക സൗകര്യങ്ങളോടെ ഗുജറാത്തിൽ സ്ഥാപിക്കുന്ന ആശുപത്രികൾക്കുവേണ്ടിയുള്ള ആർക്കിടെക്ചർ ഡിസൈൻ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.
മികച്ച രൂപകല്പനയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം 50,000 രൂപ. 25,000 രൂപ വീതമുള്ള മൂന്ന് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. എല്ലാവർക്കും സൈറ്റേഷൻ നൽകും.
അഹമ്മദാബാദ് സനന്ദിൽ സ്ഥാപിക്കുന്ന 350 കിടക്കയും (500 കിടക്കയായി ഉയർത്താവുന്നത്) ഗാന്ധിനഗർ കലോളിൽ സ്ഥാപിക്കുന്ന 150 കിടക്കയുമുള്ള ആശുപത്രികൾക്കാണ് ഡിസൈനുകൾ ക്ഷണിച്ചിരിക്കുന്നത്.
അത്യാധുനികസൗകര്യങ്ങളുള്ള, ഗ്രീൻ ബിൽഡിങ് മാനദണ്ഡങ്ങൾ കണക്കിലെടുക്കുന്ന, പുതിയ ആശയങ്ങൾ പ്രകടമാക്കുന്ന, ചെലവുകുറയ്ക്കുന്ന നിർമാണം മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം രൂപകല്പന.
അംഗീകൃത ആർക്കിടെക്ചർ കോളേജുകളിൽ ബിരുദതല പ്രോഗാമിലോ മാസ്റ്റേഴ്സ് പ്രോഗ്രാമിലോ പഠിക്കുന്നവർക്ക് എൻട്രികൾ നൽകാം. എ 2 വലുപ്പമുള്ള ഷീറ്റിൽ തയ്യാറാക്കുന്ന ഡിസൈൻ, പി.ഡി.എഫ്. ഫോർമാറ്റിലാണ് www.esic.nic.in ൽ അപ് ലോഡ് ചെയ്യേണ്ടത്. അവസാനതീയതി: ജനുവരി 24.
Content Highlights: competition for Architecture students to design hospitals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..