File picture | Photo: Mathrubhumi
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ആലോചന തുടങ്ങി. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കേളേജുകള്‍ തുറക്കൂ.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നവംബര്‍ 15 മുതല്‍ കോളേജുകള്‍ തുറക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കോളേജുകള്‍ ഉള്‍പ്പെടെയുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇപ്പോള്‍ കോവിഡ് പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങളാണ്.
ഈ മാസം ആദ്യമാണ് യു.ജി.സി. കോളേജുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോളേജിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ലഭ്യമാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
Content Highlights: Colleges in kerala opening soon, Covid-19
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..