വിദ്യാഭ്യാസസ്ഥാപനങ്ങളിൽ തലവരിപ്പണം നിയമവിരുദ്ധം- മദ്രാസ് ഹൈക്കോടതി


മദ്രാസ് ഹൈക്കോടതി| Photo: PTI

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി.വിദ്യാഭ്യാസം കച്ചവടമല്ലെന്നും ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീക്ക് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സന്നദ്ധസ്ഥാപനങ്ങൾക്ക് നികുതിയിളവ് അനുവദിക്കുന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരേ ആദായനികുതിവകുപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധസംഘടനകൾക്ക് നികുതിയിളവ് അനുവദിച്ച സിംഗിൾബെഞ്ച് ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുമായി ബന്ധപ്പെട്ട സന്നദ്ധസംഘടനകൾ മുഖേന വിദ്യാർഥികളിൽനിന്ന് തലവരിപ്പണം വാങ്ങുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസം കച്ചവടമല്ലെന്നുറപ്പാക്കണം. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർ പാലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സന്നദ്ധസ്ഥാപനങ്ങൾ മുഖേന തലവരിപ്പണം കൈമാറുന്നതിലൂടെ ഇരട്ടനികുതിയിളവ് നേടുന്നതായി കോടതി നിരീക്ഷിച്ചു. സന്നദ്ധസംഘടനകൾ സംഭാവന എന്നപേരിൽ വിദ്യാർഥികളിൽനിന്ന് പണംവാങ്ങും. അതിന് നികുതി ഇളവ് നേടും. പിന്നീട് ഈ പണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൈമാറും. ഇത്തരത്തിൽ ലഭിക്കുന്ന പണത്തിന് വിദ്യാഭ്യാസ സ്ഥാപനം എന്നനിലയിൽ വീണ്ടും ഇളവ് നേടുന്നുവെന്നും ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവ സ്ഥാപിക്കപ്പെട്ടതിന്റെ ലക്ഷ്യത്തിനനുസരിച്ച് പ്രവർത്തിക്കണം. എന്നാൽമാത്രമേ ഇളവുകൾക്ക് അർഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

Content Highlights: collection of capitation fees in exchange for admissions is illegal Madras High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented