ഓണ്‍ലൈനായി ഒന്നാംക്ലാസ് പ്രവേശനം; മറ്റ് ക്ലാസ്സുകളിലെ പ്രവേശനം 26 മുതല്‍ 


ലോക്ഡൗണ്‍ പിന്‍വലിച്ചശേഷം സ്‌കൂളില്‍ രക്ഷിതാക്കള്‍ക്ക് നേരിട്ടെത്തിയും പ്രവേശനം തേടാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് താത്‌കാലികപ്രവേശനം നല്‍കാം

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപക്ഷാസമർപ്പണത്തിന് തുടക്കമായി. മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ 26 മുതൽ നൽകാം.

കോവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ വർഷത്തേതുപോലെ ഇക്കുറിയും ഓൺലൈൻ പ്രവേശനമാണ് നടത്തുന്നത്. സമ്പൂർണ പോർട്ടലിലൂടെയാണ് (sampoorna.kite.kerala.gov.in) ഓൺലൈൻ പ്രവേശന നടപടികൾ. ഇതിനു പറ്റാത്തവർക്ക് ഫോണിൽ ബന്ധപ്പെട്ടും പ്രവേശനം നേടാം. ടി.സി.ക്കുള്ള അപേക്ഷകളും ഓൺലൈൻ വഴി നൽകാം.

ലോക്ഡൗൺ പിൻവലിച്ചശേഷം സ്കൂളിൽ രക്ഷിതാക്കൾക്ക് നേരിട്ടെത്തിയും പ്രവേശനം തേടാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്ക് താത്‌കാലികപ്രവേശനം നൽകാം. ഇതരസംസ്ഥാനങ്ങൾ, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുവരുന്ന കുട്ടികൾക്ക് ഇപ്രകാരം പ്രവേശനം നൽകാം.

സാധാരണ സ്കൂൾപ്രവേശനത്തിനുള്ള അപേക്ഷാഫോറത്തിലെ വിവരങ്ങൾതന്നെയാണ് രക്ഷിതാക്കൾ ഓൺലൈനിലും നൽകേണ്ടത്. ആധാർ നമ്പർ രേഖപ്പെടുത്തണം. ആധാറിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ ഇല്ല എന്നു രേഖപ്പെടുത്താം. അപേക്ഷിച്ചിട്ട് നമ്പർ ലഭിക്കാൻ കാത്തിരിക്കുന്നവരാണെങ്കിൽ എന്റോൾമെന്റ് ഐ.ഡി. നമ്പർ നൽകണം.

Content Highlights: Class one admission started online, Admission to other classes from 26 onwards

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented