ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ 12-ാം ക്ലാസ് പരീക്ഷയിൽ തോറ്റവർക്കും, ഫലം മെച്ചെപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമായി നടത്തുന്ന കമ്പാർട്മെന്റ് പരീക്ഷയുടെ ഫലം ഒക്ടോബർ പത്തിനോ അതിന് മുമ്പോ പ്രഖ്യാപിക്കും. സുപ്രീം കോടതിയിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സി.ബി.എസ്.ഇ ആണ് ഇക്കാര്യം അറിയിച്ചത്.
ഒന്നാം വർഷ ഡിഗ്രി പ്രവേശനം പൂർത്തിയാക്കേണ്ടത് ഒക്ടോബർ 31-നാണ്. എന്നാൽ ഒഴിവുള്ള സീറ്റുകളിൽ നവംബർ 30 വരെ പ്രവേശനം നടത്താൻ അനുമതി ഉണ്ടായിരിക്കും. അതിനാൽ തന്നെ കമ്പാർട്മെന്റ് പരീക്ഷയിലൂടെ വിജയിക്കുന്നവർക്കും ഈ വർഷം തന്നെ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമെന്നും സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു.
രണ്ട് ലക്ഷത്തോളം വിദ്യാർഥികൾ കമ്പാർട്മെന്റ് പരീക്ഷ എഴുതുന്നുവെന്നാണ് ഹർജിക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ഈ വർഷത്തെ ഡിഗ്രി പ്രവേശനത്തിൽ തങ്ങൾക്ക് കൂടി അവസരം ലഭിക്കുന്ന തരത്തിൽ ഫലപ്രഖ്യാപനം ഉണ്ടാകണം എന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
Content Highlights: Class 12th compartment results to be out on or before October 10, CBSE says to supreme court, CBSE results
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..