Representational Image | Photo: gettyimages.in
ചോദ്യം: സിവിൽ എൻജിനിയറിങ് പഠനവിഷയങ്ങൾ, ജോലിസാധ്യത, എം.ടെക്. മേഖലകൾ എന്നിവയെക്കുറിച്ച് വിശദമാക്കാമോ -ശിവപ്രിയ, പാലക്കാട്
ഉത്തരം: നിർമാണവുമായി ബന്ധപ്പെട്ട പഠനശാഖയാണ് സിവിൽ എൻജിനിയറിങ്. കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, തോടുകൾ, അണക്കെട്ടുകൾ ഉൾപ്പെടെയുള്ള വിവിധ തരത്തിലുമുള്ള നിർമാണങ്ങൾ, അവയുടെ രൂപകല്പന, പരിപാലനം, മെച്ചപ്പെടുത്തൽ തുടങ്ങിയവയുടെ പഠനങ്ങളാണ് ഇതിൽ പ്രധാനമായുള്ളത്.
എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) ബി.ടെക്. സിലബസ് ktu.edu.in-ൽ ഉണ്ട്. പഠിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച ധാരണ അതിൽനിന്ന് ലഭിക്കും.
ജോലി ലഭിക്കാവുന്ന മേഖലകൾ: സർക്കാർ/സ്വകാര്യ മേഖലയിലെ സംവിധാനങ്ങളിലെല്ലാം സിവിൽ എൻജിനിയർമാർക്ക് തൊഴിലവസരങ്ങളുണ്ട്. കേന്ദ്രസർക്കാരിന്റെ കീഴിൽ എൻജിനിയറിങ് സർവീസസ് പരീക്ഷ വഴിയുള്ള അവസരങ്ങളുണ്ട്.
കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പബ്ലിക് വർക്സ് ഡിപ്പാർട്ട്മെൻറ്, ഇറിഗേഷൻ, ഗ്രൗണ്ട് വാട്ടർ, ഹാർബർ എൻജിനിയറിങ് വകുപ്പുകൾ, ഇലക്ട്രിസിറ്റി ബോർഡുകൾ, ഐ.എസ്.ആർ.ഒ., റെയിൽവേ, ഡിഫൻസ്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിലൊക്കെ ജോലി ലഭിക്കാം. ഗേറ്റ് സ്കോർ പരിഗണിച്ച് നാഷണൽ അലുമിനിയം കമ്പനി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, നാഷണൽ ഹൈവേ അതോറിറ്റി, ഡൽഹി ഡെവലപ്പ്മെൻറ് അതോറിറ്റി, ഒ.എൻ.ജി.സി., ഇന്ത്യൻ ഓയൽ കോർപ്പറേഷൻ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ മുൻവർഷങ്ങളിൽ സിവിൽ എൻജിനിയർമാർക്ക് തൊഴിൽ നൽകിയിട്ടുണ്ട്.
എം.ടെക്കിലെ ചില സവിശേഷമേഖലകൾ: ജിയോടെക്നിക്കൽ എൻജിനിയറിങ്, സ്ട്രക്ചറൽ എൻജിനിയറിങ്, ഹൈഡ്രോളിക്സ് എൻജിനിയറിങ്, ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, ജിയോ ഇൻഫർമാറ്റിക്സ്, എൻവയൺമെൻറൽ എൻജിനിയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, വാട്ടർ റിസോഴ്സസ് ആൻഡ് ഹൈഡ്രോ ഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എൻജിനിയറിങ്, സ്ട്രക്ചറൽ എൻജിനിയറിങ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്, വാട്ടർ റിസോഴ്സസ് എൻജിനിയറിങ്, ഓഷ്യൻ എൻജിനിയറിങ്, റിമോട്ട് സെൻസിങ്, കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ്, എൻവയൺമെൻറൽ ആൻഡ് വാട്ടർ റിസോഴ്സസ് എൻജിനിയറിങ്, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ്, ബിൽഡിങ് മെറ്റീരിയൽസ് ആൻഡ് സ്ട്രക്ചറൽ സിസ്റ്റംസ്, ഹൈവേ എൻജിനിയറിങ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..