പ്രതീകാത്മക ചിത്രം | Photo: PTI| Mathrubhumi
ന്യൂഡല്‍ഹി: 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഒരുക്കങ്ങള്‍ക്കായി സ്കൂളുകള്‍ ഭാഗികമായെങ്കിലും തുറക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ഥിച്ച് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന് (സി.ഐ.എസ്.സി.ഇ.).
10, 12 ക്ലാസ്സുകളിലെ പ്രാക്ടിക്കല്‍, പ്രോജക്ട്, സംശയ നിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ജനുവരി നാല് മുതലെങ്കിലും സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് സി.ഐ.എസ്.സി.ഇയുടെ അപേക്ഷ. അഫിലിയേറ്റ് ചെയ്ത സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുമെന്നും സി.ഐ.എസ്.സി.ഇ വ്യക്തമാക്കി.
ഫെബ്രുവരി മാസത്തിലാണ് സാധാരണ ഐ.സി.എസ്.ഇ (10-ക്ലാസ്സ്), ഐ.എസ്.സി (12-ക്ലാസ്സ്) പരീക്ഷകള്‍ സി.ഐ.എസ്.സി.ഇ നടത്താറുള്ളത്. എന്നാല്‍ 2021 ഏപ്രില്‍-മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ ലഭ്യമായ ശേഷമാകും ഇത്തവണ പരീക്ഷാ തീയതികള്‍ തീരുമാനിക്കുക.
ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് സി.ഐ.എസ്.സി.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകള്‍ ഓഫ്ലൈന് രീതിയിലാകും നടത്തുകയെന്ന് സി.ഐ.എസ്.സി.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: CISCE requests states to Reopen Schools for exam preparation, ICSE, ISC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..