മൂല്യനിര്‍ണയം; ഇന്റേണല്‍ പരീക്ഷകളുടെ മാര്‍ക്ക് നല്‍കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ട് സി.ഐ.എസ്.സി.ഇ


പത്താംക്ലാസ്സ് വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ അവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള വിലയിരുത്തല്‍ മാനദണ്ഡം തയ്യാറാക്കാനാണ് ബോര്‍ഡ് ഈ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്

പ്രതീകാത്മക ചിത്രം | Photo:gettyimages.in

ന്യൂഡൽഹി: വിദ്യാർഥികളുടെ ഒൻപത്, പത്ത് ക്ലാസ്സുകളിലെ ഇന്റേണൽ പരീക്ഷയുടെ മാർക്ക് നൽകാൻ സ്കൂളുകളോട് ആവശ്യപ്പെട്ട് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ).

പത്താംക്ലാസ്സ് വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ അവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള വിലയിരുത്തൽ മാനദണ്ഡം തയ്യാറാക്കാനാണ് ബോർഡ് ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാർഥികളുടെ ഒൻപത്, പത്ത് ക്ലാസ്സുകളിലെ ശരാശരി മാർക്കാണ് സ്കൂളുകളോട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിറ്റ് ടെസ്റ്റ്, ഓൺലൈൻ/ഓഫ്ലൈൻ പരീക്ഷകൾ തുടങ്ങി എല്ലാത്തരം മാർക്കുകളും സ്കൂളുകൾക്ക് നൽകാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തിയതിന് ശേഷമാകും പത്താംക്ലാസ്സ് വിദ്യാർഥികളുടെ അന്തിമഫലം പ്രഖ്യാപിക്കുകയെന്ന് സി.ഐ.എസ്.സി.ഇ സെക്രട്ടറി ജെറി ആരത്തോൺ വ്യക്തമാക്കി.

കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് ഏപ്രിൽ 20-നാണ്.

Content Highlights: CISCE Asks Schools To Provide Average Marks Of Class 9, 10 For ICSE Result

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented