Photo-chinmayauk.org/chinmaya-mission-worldwide/
കല്പിത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠ് ഇന്‍ഡ്യയില്‍ ലോകോത്തര വിദ്യാഭ്യാസം നല്‍കുക എന്ന ദര്‍ശനം മുന്‍നിര്‍ത്തി ലക്ഷോപലക്ഷം രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പിറവത്തെ ഓണക്കൂറില്‍ നിര്‍മ്മിക്കുന്ന സര്‍വകലാശാലയുടെ പുതിയ കാമ്പസ് ഈ നിക്ഷേപത്തിന്റെ ആദ്യ പടിയാണ്. 60 ഏക്കര്‍ സ്ഥലത്ത് അതിവിസ്തൃതമായി പണിതീര്‍ക്കുന്ന പുതിയ കാമ്പസ് വിവിധ വിഭാഗങ്ങളിലായി 3000-ല്‍ അധികം വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് രൂപം കൊള്ളുന്നത്. അടുത്ത അദ്ധ്യയനവര്‍ഷം പദ്ധതി പ്രാവര്‍ത്തികമാകും.
വാരിയം റോഡിലെ സിറ്റി കാമ്പസിന്റെ നവീകരണവും പുതുതായി പ്രഖ്യാപിച്ച നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നതാണ്. നിലവിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും അപ്ഗ്രേഡ് ചെയ്യുകയും പുതിയ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. വരുന്ന അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തിന് മുന്‍പ് ഈ പുനരുദ്ധാരണം പൂര്‍ത്തിയാകും.
പുതിയ നിക്ഷേപ പദ്ധതികളില്‍പ്പെടുന്ന മറ്റൊന്ന് നവീനമായ അദ്ധ്യയന പദ്ധതികളാണ്. ചിന്മയ വിശ്വവിദ്യാപീഠ് ഇപ്പോള്‍ നല്‍കുന്ന രണ്ട് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ ഇന്റഗ്രേറ്റഡ് ബി.എസ്സി ബി.എഡ്ഡ് (മാത്തമാറ്റിക്സ്), ഇന്റഗ്രേറ്റഡ് ബി.എ ബി.എഡ്ഡ് (ഇംഗ്ലീഷ്) എന്നിവയ്ക്ക് പുറമെയാണിത്. 4 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ്ഡ് പ്രോഗ്രാമുകളും (ബി.എ ബി.എഡ്ഡ് & ബി.എസ്സി ബി.എഡ്ഡ്), ഏറെ ഡിമാന്റുള്ള സൈക്കോളജി പ്രോഗ്രാമുകള്‍, ബി.കോം + ACCA എന്നിവയും പദ്ധതിയിലുണ്ട്.
Content Highlights: Chinmaya vishwavidyapeeth to invest in new educational projects
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..