ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാം; തുടര്‍പഠനത്തിന് വിസ അനുവദിക്കുമെന്ന് ചൈന


Photo: PTI

ബെയ്ജിങ്: ചൈനയുടെ കടുത്ത കോവിഡ് നിയന്ത്രണങ്ങളാല്‍ പഠനം മുടങ്ങി രണ്ടുവര്‍ഷമായി ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുപോക്കിന് വഴിതെളിഞ്ഞു. മടങ്ങിച്ചെന്ന് പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുമെന്ന് ചൈന തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതുകൂടാതെ ബിസിനസ് വിസയുള്‍പ്പെടെ വിവിധ യാത്രാ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നും അറിയിച്ചു.

ചൈനീസ് സര്‍വകലാശാലകളില്‍ പുതുതായി ചേരുന്നവര്‍ക്കും രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന പഠനം തുടരാന്‍ തിരിച്ചുചെല്ലുന്നവര്‍ക്കും എക്‌സ്-1 വിസ അനുവദിക്കും. 23,000-ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കോവിഡിനുമുമ്പ് ചൈനയില്‍ പഠിച്ചിരുന്നത്. അവരില്‍ ചൈനയില്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ പേരുവിവരം ഇന്ത്യ കൈമാറിയിരുന്നു.



ചൈനീസ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പുതുതായിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ പ്രവേശനം സ്ഥിരീകരിച്ച് അവ നല്‍കിയ കത്തിന്റെ അസല്‍ വിസയ്ക്കായി ഹാജരാക്കണം. മുടങ്ങിയ പഠനം തുടരാനായി പോകുന്നവര്‍, അതതു സര്‍വകലാശാലകള്‍ നല്‍കിയ 'സര്‍ട്ടിഫിക്കറ്റ് ഓഫ് റിട്ടേണിങ് ടു കാംപസ്' ഹാജരാക്കണം.

വിസ അനുവദിച്ചാലും ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ഇനിയുമായിട്ടില്ല എന്നത് യാത്രയ്ക്ക് തടസ്സമാകും. മൂന്നാമതൊരു രാജ്യം വഴി ചൈനയിലെത്താന്‍ ചെലവ് കൂടുതലാണ്.

Content Highlights: China announces plans to issue visas for stranded Indian students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented