'സ്വകാര്യ സ്‌കൂള്‍ പോര' കേരളത്തില്‍ ഏറ്റവും 'ഹാപ്പി' പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍


ജി. രാജേഷ് കുമാർ

പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരൻ

തൃശ്ശൂർ: കേരളത്തിൽ സ്കൂൾ ജീവിതത്തിൽ ഏറ്റവും സംതൃപ്തർ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പഠനം. രാജ്യത്തെ കുട്ടികളുടെ മാനസികാരോഗ്യത്തെയും പെരുമാറ്റരീതികളെയുംകുറിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

കേന്ദ്രീയ, നവോദയവിദ്യാലയങ്ങൾ, സ്വകാര്യസ്കൂളുകൾ തുടങ്ങി 10 വിഭാഗങ്ങളിലായാണ് പഠനം. സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളാണ് സ്കൂൾ ജീവിതത്തിൽ കൂടുതൽ സന്തുഷ്ടർ. ഈ വിഭാഗത്തിലെ 84,705 കുട്ടികളിൽ 79 ശതമാനം പേരും സ്കൂൾ ജീവിതത്തിൽ തൃപ്തരാണ്. സ്കൂളിൽനിന്ന് നേടേണ്ട ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന്റെ അടയാളമായിട്ടാണ് സംതൃപ്തിയെ കണക്കാക്കിയത്. കേരളത്തിൽ 10,634 കുട്ടികളിലാണ് സർവേ നടന്നത്.

അത്ര പോരാ സ്വകാര്യസ്കൂളുകൾ

സ്വകാര്യസ്കൂളുകളാണ് കുട്ടികൾക്ക് ‘സന്തോഷം’ നൽകുന്നതിൽ ഏറ്റവും പിന്നിൽ. ഇവിടെ പഠിക്കുന്ന 67 ശതമാനമാണ് തൃപ്തർ. കേന്ദ്രീയ വിദ്യാലയങ്ങളിൽ 78 ശതമാനവും നവോദയവിദ്യാലയങ്ങളിൽ 71 ശതമാനവുമാണ് തൃപ്തർ. ഇൗ വിഭാഗത്തിലെ ദേശീയശരാശരി 73 ആണ്.

അക്കാദമിക സംതൃപ്തി (ശതമാനത്തിൽ)

  • പൊതുവിദ്യാലയം- 52
  • കേന്ദ്രീയ വിദ്യാലയ- 40
  • നവോദയ- 39
  • സ്വകാര്യസ്കൂൾ- 28
ശ്രദ്ധക്കുറവ് കാരണം പഠനപിന്നാക്കാവസ്ഥ

  • പൊതുവിദ്യാലയം- 26
  • കേന്ദ്രീയ വിദ്യാലയ- 28
  • നവോദയ -30
  • സ്വകാര്യ സ്കൂൾ- 29
സഹായിക്കാനുള്ള കുട്ടികളുടെ മനസ്സ്

  • പൊതുവിദ്യാലയങ്ങൾ- 55
  • കേന്ദ്രീയ വിദ്യാലയ -53
  • നവോദയ -49
  • സ്വകാര്യസ്കൂൾ -51

Content Highlights: Government schools in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented