സ്മാർട്ട്ഫോൺ ശബ്ദലേഖനത്തിലും പോഡ്‌കാസ്റ്റിങ്ങിലും ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്


1 min read
Read later
Print
Share

Representational Image | Photo: freepik.com

സ്മാർട്ട്ഫോൺ ഉപയോഗിച്ചുള്ള ശബ്ദലേഖനത്തിലും പോഡ്‌കാസ്റ്റിങ്ങിലും വൈദഗ്ദ്ധ്യം നേടാൻ അവസരം. മാതൃഭൂമി മീഡിയ സ്കൂളാണ് ഈ വിഷയത്തിൽ ഓൺലൈൻ കോഴ്സ് നടത്തുന്നത്. അഞ്ചുദിവസത്തെ കോഴ്സാണിത്. തുടർന്ന് താത്പര്യമുള്ളവർക്കായി കൊച്ചിയിലെ മീഡിയ സ്കൂൾ കാമ്പസിൽ വെച്ച് രണ്ടു ദിവസത്തെ പ്രായോഗിക പരിശീലനവും ഒരുക്കിയിട്ടുണ്ട്.

മേഖലയിലെ വിദഗ്ദ്ധരാണ് പരിശീലകർ. വീഡിയോ ക്ലാസുകളെ ആശ്രയിക്കാതെ പരിശീലകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് കോഴ്സിന്‍റെ പ്രത്യേകത. ഒരു നിശ്ചിത എണ്ണം വിദ്യാർത്ഥികളെ മാത്രമേ ഒരു ബാച്ചിൽ അനുവദിക്കൂ.

സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ഉന്നത ഗുണനിലവാരമുള്ള ശബ്ദലേഖനം നടത്തുന്നതിനും മികച്ച പോഡ്‌കാസ്റ്റുകൾ തയ്യാറാക്കുന്നതിലും കോഴ്സിലൂടെ പരിശീലനം ലഭിക്കും. ഈ രംഗത്ത് ലഭ്യമായ ഏറ്റവും പുതിയ ടൂളുകളെക്കുറിച്ച് അറിയാനും അവസരമുണ്ടാവും.

പ്രശസ്തമായ പോഡ്‌കാസ്റ്റ് പ്ലാറ്റ്ഫോമുകളെ പരിചയപ്പെടുക, അവ ഉപയോഗിക്കുന്നതിൽ പ്രാഥമിക വൈദഗ്ദ്ധ്യം നേടുക, തങ്ങളുടെ പോഡ്‌കാസ്റ്റുകൾ കൂടുതൽ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ അറിവുനേടാനും കോഴ്സ് സഹായകമാകും.

ജൂലൈ 3 മുതൽ 9 വരെയാണ് പ്രോഗ്രാം (നേരിട്ടുള്ള പ്രായോഗിക പരിശീലനം ഉൾപ്പെടെ). കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും മീഡിയ സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കുക.
www.mathrubhumimediaschool.com ഫോൺ: +919544038000 ഇ-മെയിൽ: mediaschool@mpp.co.in

Content Highlights: Certificate Course in Smartphone Audiowriting and Podcasting

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
TP sreenivasan

2 min

കാനഡയ്ക്ക് നമ്മളെ ആവശ്യമുണ്ട്, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ല- ടി.പി ശ്രീനിവാസന്‍

Sep 22, 2023


MBBS

1 min

ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി US, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

Sep 21, 2023


students

1 min

പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി, പഠനമാധ്യമം മലയാളം, ഇംഗ്ലീഷിന്‌ പ്രാധാന്യം: പാഠ്യപദ്ധതിരേഖ

Sep 22, 2023


Most Commented