പ്രാദേശികഭാഷകൾ പ്രോത്സാഹിപ്പിക്കാൻ ‘ഭാഷാകേന്ദ്രങ്ങൾ’ വരുന്നു


സ്വന്തം ലേഖിക

വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷിനൊപ്പം ഇന്ത്യൻ ഭാഷകൾക്കും പ്രാധാന്യം നൽകുക ലക്ഷ്യം

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള 22 ഇന്ത്യൻ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ കോഴ്‌സുകളും അനുബന്ധപഠനസാമഗ്രികളും തയ്യാറാക്കാനായി കേന്ദ്രസർക്കാർ ഭാഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിലെ ഇന്ത്യൻ വിജ്ഞാനസംവിധാനത്തിനാണ് (ഐ.കെ.എസ്.) ഈ കേന്ദ്രങ്ങളുടെ ചുമതല.

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇവ ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലെ ഭാഷകൾ പരസ്പരം പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമാണ് ഭാഷാകേന്ദ്രങ്ങൾ തുറക്കുന്നതെന്ന് ദേശീയ കോ-ഓർഡിനേറ്റർ ഗന്തി എസ്. മൂർത്തി പറഞ്ഞു.വിദ്യാഭ്യാസ വാര്‍ത്തകളറിയാന്‍ Join whatsapp group

ഉദാഹരണത്തിന്, രാജസ്ഥാനിലെ വിദ്യാർഥികൾക്ക് തമിഴ് സാഹിത്യത്തെക്കുറിച്ചോ അസമിലുള്ളവർക്ക് തെലുങ്കിലെ പ്രധാന സാഹിത്യകൃതികളെക്കുറിച്ചോ അറിയണമെന്നുവെച്ചാൽ നിലവിൽ സംവിധാനങ്ങളില്ല. ഭാഷാകേന്ദ്രങ്ങൾ അതിനു സംവിധാനമൊരുക്കും.

കേന്ദ്രങ്ങൾ ഈ കൃതികൾ സംസ്കൃതത്തിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യും. ഈ വിവർത്തനങ്ങളെ അടിസ്ഥാനമാക്കി മറ്റു പ്രാദേശികഭാഷകളിലേക്ക് ഇവ മൊഴിമാറ്റാം.

പാഠപുസ്തകവിവർത്തനമാണ് ഭാഷാകേന്ദ്രത്തിന്റെ രണ്ടാമത്തെ ദൗത്യം.

ഭാഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി വിദ്യാഭ്യാസസ്ഥാപനങ്ങൾ, സ്വകാര്യ-സർക്കാർ സംവിധാനങ്ങൾ, സന്നദ്ധസംഘടനകൾ, ട്രസ്റ്റുകൾ, ഫൗണ്ടേഷനുകൾ എന്നിവയിൽനിന്ന് ഐ.കെ.എസ്. അപേക്ഷ ക്ഷണിച്ചു. അവ സൂക്ഷ്മമായി പരിശോധിച്ച് അടുത്തമാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും.

Content Highlights: Centre lays out plans to set up regional language centres


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented