Mathrubhumi archives
പെരിയ/കാസർകോട് : കോവിഡിനിടെ വീണ്ടും പത്തുശതമാനം ഫീസ് വർധിപ്പിച്ച് കേന്ദ്രസർവകലാശാല. മൂന്ന്, അഞ്ച് സെമസ്റ്റർ വിദ്യാർഥികളുടെ വർധിപ്പിച്ച ഫീസ് നിരക്ക് ഈ ആഴ്ചയാണ് സർവകലാശാല പുറത്തിറക്കിയത്. ഇതിനെതിരേ വിദ്യാർഥി സംഘടനകൾ രംഗത്തിറങ്ങിക്കഴിഞ്ഞു.
ഒക്ടോബർ മാസം ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ ഫീസും വർധിപ്പിച്ചിരുന്നു. അന്ന് പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ മുന്നോട്ട് വന്നെങ്കിലും അധികൃതർ വർധന പിൻവലിച്ചില്ല.
മാർച്ചുമുതൽ വീട്ടിലിരിക്കുന്ന വിദ്യാർഥികളോട് സ്പോർട്സ്, നെറ്റ്വർക്ക് ഇനങ്ങളിലുള്ള ഫീസും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികളുടെ സാമ്പത്തികസ്ഥിതി മോശമായ സാഹചര്യത്തിൽ ഫീസിളവ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻ.എസ.യു.ഐ. യൂണിറ്റ് പ്രസിഡന്റ് ഡേവിസ് ടൈറ്റസ് വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്ക് പരാതി നൽകി.
ഉപയോഗിക്കാത്ത സൗകര്യങ്ങൾക്ക് വേണ്ടി ഫീസ് അടയ്ക്കാനാകില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Central universityincreases fees once again amid covid crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..