പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്താറുള്ള വാർഷിക ടെലി കൗൺസിലിങ് ആരംഭിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ).
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് അയവുവരുത്തുകയാണ് ടെലി കൗൺസിലിങ് സംവിധാനം കൊണ്ട് സി.ബി.എസ്.ഇ ലക്ഷ്യമിടുന്നത്. 1800118004 എന്ന ടോൾഫ്രീ നമ്പർ വഴി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
വിദ്യാർഥികളുടെ മാനസിക-ശാരീരികാരോഗ്യത്തിനായി ദോസ്ത് ഫോർ ലൈഫ് എന്ന മൊബൈൽ ആപ്പും സി.ബി.എസ്.ഇ പുറത്തിറക്കിയിരുന്നു. ഈ ആപ്പിൽ ലഭ്യമായിട്ടുള്ള രാജ്യത്തിന് അകത്തും പുറത്തുമുള്ള 83 വിദഗ്ധർക്ക് പുറമേ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പാൾമാരുടേയും കൗൺസിലർമാരുടേയും സേവനം ടെലി കൗൺലിങ് വഴി ലഭ്യമാകും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ഈ ടോൾഫ്രീ നമ്പറിൽ വിളിക്കാം.
Content Highlights: CBSE's annual tele counselling for Students, parents begin, Covid-19
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..