29 പ്രധാന വിഷയങ്ങള്‍ക്ക് മാത്രം പരീക്ഷ; പ്രചരിക്കുന്നത് വ്യാജ നോട്ടീസെന്ന് സി.ബി.എസ്.ഇ


1 min read
Read later
Print
Share

കോവിഡ്-19 രോഗവ്യാപനത്തെത്തുടര്‍ന്ന് പ്രധാനപ്പെട്ട വിഷയങ്ങളുടെ മാത്രം പരീക്ഷ നടത്താന്‍ കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ നിശ്ചയിച്ചിരുന്നു. അന്നത്തെ വാര്‍ത്തകളും സര്‍ക്കുലറുകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ട്വീറ്റുകളുമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ന്യൂഡൽഹി: പ്രധാനപ്പെട്ട 29 വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്താൻ സി.ബി.എസ്.ഇ തീരുമാനിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി ബോർഡ്. മേയ് നാലുമുതൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാർത്തകളെ കരുതിയിരിക്കണമെന്നും സി.ബി.എസ്.ഇ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

— CBSE HQ (@cbseindia29) April 2, 2021

കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് പ്രധാനപ്പെട്ട വിഷയങ്ങളുടെ മാത്രം പരീക്ഷ നടത്താൻ കഴിഞ്ഞ വർഷം സി.ബി.എസ്.ഇ നിശ്ചയിച്ചിരുന്നു. അന്നത്തെ വാർത്തകളും സർക്കുലറുകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ട്വീറ്റുകളുമാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.

വാട്സ് ആപ്പിലൂടെയും മറ്റും ഇത്തരം വ്യാജ വിവരങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ടെന്നും വിദ്യാർഥികളും രക്ഷിതാക്കളും അത് അവഗണിക്കണമെന്നും സി.ബി.എസ്.ഇ പറഞ്ഞു. പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഓദ്യോഗിക വെബ്സൈറ്റായ cbse.gov.in-ൽ ഉണ്ടാകുമെന്നും ബോർഡ് അറിയിച്ചു.

Content Highlights: CBSE to conduct exams for only 29 main subjects? Board warns of fake notice

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
yes quiz me

3 min

കിഴക്കിന്റെ വെനീസില്‍ യെസ് ക്വിസ് മി; പോരാടി വിദ്യാര്‍ഥികള്‍

Sep 26, 2023


quiz me

3 min

ഇടുക്കിയില്‍ അറിവിന്റെ പോരാട്ടം | യെസ് ക്വിസ് മി

Sep 22, 2023


students

1 min

മുഴുവൻ സീറ്റുകളിലും എതിരില്ലാതെ പെൺകുട്ടികൾ; ഇ.കെ.എൻ.എം. കോളേജിൽ പെൺകരുത്ത്

Sep 26, 2023


Most Commented