പ്രതീകാത്മക ചിത്രം | Photo:gettyimages.in
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) സ്‌കൂളില്‍ നിന്നും 2020-ല്‍ 60 ശതമാനം മാര്‍ക്കു വാങ്ങി പത്താംക്ലാസ് പാസായി പ്ലസ് ടു തലത്തില്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ തുടര്‍ന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് സി.ബി.എസ്.ഇ. മെറിറ്റ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു.
പ്രതിമാസം 500 രൂപ നിരക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. രക്ഷിതാക്കള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അത് പെണ്‍കുട്ടി ആയിരിക്കണം. ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തുന്ന കുട്ടിയെ 'ഒറ്റപ്പെണ്‍കുട്ടി'യായി പരിഗണിക്കും. ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും 'ഒറ്റപ്പെണ്‍കുട്ടി' ആയി പരിഗണിക്കും.
വാര്‍ഷിക ട്യൂഷന്‍ ഫീസ് 1500 രൂപ കവിയാത്ത സി.ബി.എസ്.ഇ. സ്‌കൂളിലാകണം ഈ അക്കാദമിക് വര്‍ഷത്തെ പഠനം. അടുത്ത രണ്ടു വര്‍ഷം ട്യൂഷന്‍ ഫീസിലെ വര്‍ധന നിലവിലുള്ളതിന്റെ പത്തു ശതമാനം കവിയരുത്. എന്‍.ആര്‍.ഐ. വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവരുടെ പ്രതിമാസ ട്യൂഷന്‍ ഫീസ് 6000 രൂപ കവിയരുത്.
പത്താം ക്ലാസില്‍ 60 ശതമാനം മാര്‍ക്കുവാങ്ങിയ മറ്റു വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്ന എല്ലാ ഒറ്റപ്പെണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കും.
അപേക്ഷ ഡിസംബര്‍ 10നകം https://cbse.nic.in/newsite/student.html വഴി (സ്‌കോളര്‍ഷിപ്‌സ് ലിങ്ക്) ഓണ്‍ലൈനായി നല്‍കാം. 2019ല്‍ ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് അത് പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാനും ഇതേ സൈറ്റില്‍ ഡിസംബര്‍ 10 വരെ അവസരമുണ്ട്. പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുകയും അതിന്റെ പ്രിന്റൗട്ട്, രേഖകള്‍ സഹിതം വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തിലേക്ക് ഡിസംബര്‍ 28നകം കിട്ടത്തക്കവിധം അയച്ചുകൊടുക്കുകയും വേണം.
Content Highlights: CBSE Single girl child scholarship apply till december 10
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..