കോവിഡ് വ്യാപനം: സി.ബി.എസ്.ഇ. രണ്ടാം ടേം പരീക്ഷ റദ്ദാക്കണമെന്നാവശ്യം


പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡൽഹി: സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ. 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷകൾ റദ്ദാക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററുൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ ഈ ആവശ്യമുന്നയിച്ചത്.

2020-ൽ രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം രണ്ടുവർഷവും പരീക്ഷാനടപടിക്രമങ്ങളിൽ അധികൃതർ മാറ്റംവരുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിൽ 2021-‘22 അധ്യയനവർഷം മുതൽ സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ. എന്നിവയുടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ രണ്ടുടേമുകളിലായി നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. ആദ്യ ടേം പരീക്ഷ കഴിഞ്ഞ നവംബറിൽ നടത്തി. രണ്ടാം ടേം പരീക്ഷ ഈ മാസം നടക്കാനിരിക്കെയാണ് പരീക്ഷ റദ്ദാക്കി ബദൽമാർഗത്തിലൂടെ മൂല്യനിർണയം നടത്തണമെന്ന ആവശ്യമുയരുന്നത്. ഐ.സി.എസ്‌.ഇ. പത്താംക്ലാസ് പരീക്ഷ ഈ മാസം 25-ന് ആരംഭിക്കും. ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ 26-നും തുടങ്ങും.

Content Highlights: CBSE Second term exam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented