പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
തിരുവനന്തപുരം: സി.ബി.എസ്.ഇ. സ്കൂളുകളിൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്താൻ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. കോവിഡ്-19 പകർച്ചവ്യാധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നടത്തുന്നതിന് നിയന്ത്രണം.
ഇക്കാര്യം വ്യക്തമാക്കി സി.ബി.എസ്.ഇ. പ്രാദേശിക ഓഫീസർ സർക്കുലർ പുറപ്പെടുവിക്കണമെന്നും കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, ബി. ബബിത എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് ഉത്തരവിട്ടു.
എറണാകുളം ജില്ലയിലെ ഒട്ടേറെ സ്കൂളുകൾ കുട്ടികളെ സ്കൂളിൽ വിളിച്ചുവരുത്തി ഒൻപത്, പതിനൊന്നാം ക്ലാസുകളിലെ പരീക്ഷകൾ നടത്തിയെന്ന് രക്ഷിതാക്കളുടെ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഒൻപതിലും പതിനൊന്നിലും പൊതു പരീക്ഷ ഇല്ലെന്നിരിക്കെ, കോവിഡ് ഭീഷണി അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സി.ബി.എസ്.ഇ. യുടെ നിബന്ധനകൾക്ക് വിരുദ്ധമാണെന്ന് കമ്മിഷൻ പറഞ്ഞു.
Content Highlights: CBSE Schools can only conduct board, public exams in offline mode
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..