സി.ബി.എസ്.ഇ. ഫലം: ഇത്തവണ 'തോറ്റു'എന്ന പ്രയോഗം ഇല്ല


വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം

CBSE
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. തിങ്കളാഴ്ച ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചതില്‍ 'തോറ്റു' എന്ന പ്രയോഗം 'വീണ്ടും പരീക്ഷയെഴുതേണ്ടവര്‍' എന്നാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 7.35 ശതമാനം വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തിലുള്ളത്.

ഏറ്റവുംകുറവ് വിജയം പട്നയിലാണ് (74.57 ശതമാനം). കഴിഞ്ഞതവണത്തെക്കാളും ഇത്തവണ വിജയം 5.38 ശതമാനം ഉയര്‍ന്നു. 2019-ല്‍ 83.40 ആയിരുന്നു വിജയശതമാനം. സി.ബി.എസ്.ഇ. സുപ്രീംകോടതിയില്‍ അറിയിച്ച തീയതിക്ക് രണ്ടുദിവസം മുമ്പാണ് ഫലം പ്രസിദ്ധീകരിച്ചത്. ജൂലായ് 15-ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മാര്‍ക്ക് ഷീറ്റ് സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കര്‍ വഴി ലഭ്യമാക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്ന പരീക്ഷകള്‍ ബോര്‍ഡ് റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെയും മുമ്പ് നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് ഇവയുടെ മൂല്യനിര്‍ണയം നടത്തിയത്. സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: CBSE removes the words ‘fail’ from mark sheets to reduce the mental burden on the students

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented