സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് 31-നകം: പരാതികള്‍ കൈകാര്യംചെയ്യാന്‍ കമ്മിറ്റി


അതേസമയം, ഫലം കണക്കാക്കാന്‍ സമര്‍പ്പിച്ച ഫോര്‍മുല സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പരിഹരിക്കണമെന്ന് സി.ബി.എസ്.ഇ., ഐ.എസ്.സി. ബോര്‍ഡുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

പ്രതീകാത്മ ചിത്രം

ന്യൂഡല്‍ഹി: പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. സുപ്രീംകോടതിയെ അറിയിച്ചു. ഫലത്തില്‍ തര്‍ക്കമുള്ള വിദ്യാര്‍ഥികളുടെ പരാതികള്‍ കൈകാര്യംചെയ്യാന്‍ കമ്മിറ്റിയുണ്ടാക്കിയതായും ബോര്‍ഡ് അറിയിച്ചു. തൃപ്തരല്ലാത്തവര്‍ക്ക് ഓപ്ഷണലായി പരീക്ഷയെഴുതാം.

പരീക്ഷാ രജിസ്ട്രേഷന്‍ ഓണ്‍ലൈനിലായിരിക്കും. ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നുമിടയില്‍ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. അതെഴുതുന്നവര്‍ക്ക് ആ മാര്‍ക്കാകും അന്തിമഫലം. മുഖ്യവിഷയങ്ങളില്‍ മാത്രമാകും പരീക്ഷ. കംപാര്‍ട്ട്മെന്റ് വിദ്യാര്‍ഥികളുടെ പരീക്ഷയും ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നുമിടയില്‍ നടത്തും. സുപ്രീംകോടതിയുടെ അംഗീകാരത്തോടെ കഴിഞ്ഞവര്‍ഷം നടത്തിയ രീതിയിലാകും കംപാര്‍ട്ട്മെന്റ് പരീക്ഷയെന്നും സി.ബി.എസ്.ഇ. അറിയിച്ചു.

അതേസമയം, ഫലം കണക്കാക്കാന്‍ സമര്‍പ്പിച്ച ഫോര്‍മുല സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പരിഹരിക്കണമെന്ന് സി.ബി.എസ്.ഇ., ഐ.എസ്.സി. ബോര്‍ഡുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഫലം കണക്കാക്കുന്നതിന് വിദ്യാര്‍ഥി പഠിച്ച സ്‌കൂളിന്റെ മുന്‍വര്‍ഷങ്ങളിലെ പ്രകടനംകൂടി വിലയിരുത്തുന്നതിനെ ചോദ്യംചെയ്ത് ഉത്തര്‍പ്രദേശ് പാരന്റ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Content Highlights: CBSE Plus two board exams

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented