പ്രതീകാത്മക ചിത്രം | ഫോട്ടോ:സതീഷ് കുമാർ കെ.ബി
തിരുവനന്തപുരം: സി.ബി.എസ്.ഇ. സ്കൂളുകളില്‍ ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ തടസ്സമുണ്ടാവില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സി.ബി.എസ്.ഇ. സ്കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിവേദനം നല്കിയ നാഷണല്‍ കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ സി.ബി.എസ്.ഇ. സ്കൂളുകളിലും നടപ്പാക്കുമെന്നും വിദ്യാര്‍ഥികളുടെ ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാലാണ് ഓണ്‍ലൈന്‍ ക്ലാസ് തുടരുകയെന്നും സംഘം വിശദീകരിച്ചു.
കോടതിയുത്തരവ് അനുസരിച്ച് സി.ബി.എസ്.ഇ. സ്കൂളുകളിലെ അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്കാന് വിദ്യാഭ്യാസവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ വിഷയങ്ങള്‍, സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് തുടങ്ങിയ കാര്യങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സി.ബി.എസ്.ഇ. കൗണ്‍സില്‍ ഭാരവാഹികളുടെ അടിയന്തരയോഗം വിളിക്കാമെന്നും മേഖലയോട് സര്‍ക്കാരിന് വിവേചനമില്ലെന്നും മന്ത്രി പറഞ്ഞു.
Content highlights: cbse online class to be continued; says education minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..