പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി: മേയില്‍ പരീക്ഷയെഴുതാനിരിക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി സി.ബി.എസ്.ഇയുടെ ഇ-പരീക്ഷ പോര്‍ട്ടല്‍. പരീക്ഷാതീയതി, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍, പരാതി പരിഹാരം എന്നിങ്ങനെ വിദ്യാര്‍ഥികളുടെ എന്താവശ്യത്തിനും ഈ പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താം.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന പോര്‍ട്ടലാണിത്. cbse.gov.in/newsite എന്ന ലിങ്ക് വഴി പോര്‍ട്ടലിലെത്താം. സ്‌കൂളിന്റെ അഫിലിയേഷന്‍ നമ്പര്‍/ റോള്‍ നമ്പര്‍ എന്നിവ നല്‍കിയാണ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടത്.
എഴുത്ത്/പ്രാക്ടിക്കല്‍ പരീക്ഷാ കേന്ദ്രം മാറ്റുക, ഇന്റേണല്‍ ഗ്രേഡുകള്‍, പ്രാക്ടിക്കല്‍ പരീക്ഷാ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുക, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ തിരിച്ചുള്ള പട്ടിക, 12-ാം ക്ലാസ്സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള കോളം തുടങ്ങി വിവിധ വിഭാഗങ്ങള്‍ പുതിയ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് തങ്ങളുടെ ഇന്റേണ്‍ല്‍, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകളറിയാം.
മേയ് നാലിനാണ് സി.ബി.എസ്.ഇ 10, 12 ക്ലാസ്സ് പരീക്ഷകളാരംഭിക്കുക. 10-ാം ക്ലാസ്സ് പരീക്ഷ ജൂണ്‍ ഏഴിനും 12-ാം ക്ലാസ്സ് പരീക്ഷ ജൂണ്‍ 11-നും അവസാനിക്കും.
Content Highlights: CBSE launches E-pareeksha portal to help students
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..