പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ നേരിടാൻ രാജ്യത്തെ യുവജനങ്ങളെ സംഘടിപ്പിച്ച് 'യങ് വാരിയേഴ്സ്' ക്യാംപെയിനൊരുക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.). 18-നും 30-നും ഇടയിൽ പ്രായമുള്ളവരാണ് ക്യാംപെയിനിന്റെ ഭാഗമാകാനാവുക. യുവാക്കളിൽ നേതൃപാടവം, സഹാനുഭൂതി, സാമൂഹിക അവബോധം എന്നിവ സൃഷ്ടിക്കുകയാണ് ബോർഡ് ലക്ഷ്യമിടുന്നത്. സി.ബി.എസ്.ഇയ്ക്ക് പുറമേ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര യുവജനകാര്യ മന്ത്രാലയം, യൂണിസെഫ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും.
ക്യാംപെയിനിന്റെ ഭാഗമാകുന്ന 50 ലക്ഷം യുവജനങ്ങളിലൂടെ രാജ്യത്തെ 50 കോടി ജനങ്ങൾക്കെങ്കിലും പ്രയോജനപ്രദമാവുകയെന്നതാണ് ലക്ഷ്യം. മഹാമാരിക്കാലത്ത് ആരോഗ്യരംഗത്ത് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക, വാക്സിൻ രജിസ്ട്രേഷൻ നടത്തുക, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ ദൗത്യങ്ങളാകും ഇവർക്കുണ്ടാവുക.
എങ്ങനെ ഭാഗമാകാം?
9650414141 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് YWA എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുകയോ 080-66019225 എന്ന നമ്പറിലേക്ക് മിസ്കോൾ നൽകുകയോ ചെയ്യുക. പദ്ധതിയിൽ ചേർന്നു കഴിഞ്ഞവർക്ക് 10-നും 30-നും ഇടയിൽ പ്രായമുള്ളവരെ ക്യാംപെയിനിന്റെ ഭാഗമാകാൻ ക്ഷണിക്കാം. ശേഷം 'Iam a #youngwarrior' എന്നെഴുതി അഞ്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാം. പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് യൂണിസെഫ് സർട്ടിഫിക്കറ്റും നൽകും.
Content Highlights: CBSE invites youths to join 'Young Warrior Movement' to combat covid-19, UNICEF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..