ന്യൂഡല്‍ഹി: സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ. എന്നിവയുടെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും (ഹൈബ്രിഡ്) നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
പരീക്ഷ തുടങ്ങിക്കഴിഞ്ഞതിനാല്‍, ഏറെ വൈകിപ്പോയെന്നും ഇടപെടാന്‍ താത്പര്യമില്ലെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സി.ബി.എസ്.ഇ. പരീക്ഷകള്‍ നവംബര്‍ 16-ന് തുടങ്ങി. സി.ഐ.എസ്.സി.ഇ. പരീക്ഷകള്‍ 22-ന് തുടങ്ങാനിരിക്കുകയാണ്. ഓഫ്ലൈനില്‍ സുരക്ഷിതമായി പരീക്ഷ നടത്താനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.
പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 6,500-ല്‍നിന്ന് 15,000 ആക്കി വര്‍ധിപ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലും പരീക്ഷവേണമെന്നാവശ്യപ്പെട്ട് ആറുവിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയാണ് തള്ളിയത്.
Content Highlights: CBSE, ICSE exam will not be conducted online
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..