-
ന്യൂഡല്‍ഹി: സ്‌കൂള്‍ അഫിലിയേഷനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി സി.ബി.എസ്.ഇ. രണ്ടാം തവണയാണ് സ്‌കൂളുകളുടെ അഫിലിയേഷനുള്ള തീയതി സി.ബി.എസ്.ഇ നീട്ടിയത്. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം സി.ബി.എസ്.ഇ വ്യക്തമാക്കിയത്.
അഫിലിയേഷനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30 ആയിരുന്നു. കൊറോണ വൈറസിനെത്തുടര്‍ന്ന് ഇത് ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു. എന്നാല്‍ അതിന് ശേഷവും സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആകാത്ത സാഹചര്യത്തില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. അഫിലിയേഷനായി അപേക്ഷിക്കുന്ന സ്‌കൂളുകള്‍ അത് സംബന്ധിക്കുന്ന രേഖകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം.
Content Highlights: CBSE Extends school affiliation date due to covid-19, corona virus outbreak, Lockdown
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..