സി.ബി.എസ്.ഇ. കമ്പാർട്ടുമെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ ചൊവ്വാഴ്ച ആരംഭിക്കും


പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കമ്പാർട്ടുമെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ ചൊവ്വാഴ്ചമുതൽ നടത്തുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. ഓഗസ്റ്റ് 30 വരെയാണ് പരീക്ഷ. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ബോർഡ് പുറത്തിറക്കി. തിയറി പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിലാണ് പ്രാക്ടിക്കലുകളും നടത്തുക. പരീക്ഷയ്ക്ക് ഹാജരാകേണ്ട വിദ്യാർഥികൾ തിങ്കളാഴ്ചയ്ക്കുള്ളിൽ ഫലം, മാർക്ക് ഷീറ്റ്, അഡ്മിറ്റ് കാർഡ് എന്നിവയുടെ പകർപ്പുസഹിതം അവരുടെ പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ക്ലാസടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഹാജരാകേണ്ട വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കാൻ സെന്റർ സൂപ്രണ്ടുമാർക്കും നിർദേശമുണ്ട്. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ കൂടുതൽപ്പേരെ ആവശ്യമാണെങ്കിൽ സെന്റർ സൂപ്രണ്ടുമാർ റീജ്യണൽ ഓഫീസുമായി മുൻകൂട്ടി ബന്ധപ്പെടണം. വിവരങ്ങൾക്ക്: www.cbse.gov.in



Content Highlights: CBSE compartment practical exam 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented