സി.ബി.എസ്.ഇ. 12-ാം ക്ലാസ്സ് മൂല്യനിര്‍ണയം: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടി


മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യണം. ഒരിക്കല്‍ അപ്‌ലോഡ് ചെയ്ത മാര്‍ക്കുകളില്‍ തിരുത്തലുകള്‍ വരുത്താനാകില്ല

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയത്തിനായി പ്രായോഗിക പരീക്ഷയുടേയും അസൈൻമെന്റുകളുടേയും മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). ജൂൺ 28 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ജൂൺ 28-ന് ശേഷം തീയതി നീട്ടില്ലെന്നും എല്ലാ സ്കൂളുകളും പ്രസ്തുത സമയത്തിനകം മൂല്യനിർണയം പൂർത്തിയാക്കണമെന്നും സി.ബി.എസ്.ഇ. ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.

കോവിഡ്-19 രോഗബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രായോഗിക പരീക്ഷയും മൂല്യനിർണയവുമെല്ലാം ഓൺലൈനായി നടത്താനാണ് സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റേണൽ അസെസ്മെന്റ് സംബന്ധിച്ച് സംശയങ്ങൾക്ക് സ്കൂളുകൾക്ക് സി.ബി.എസ്.ഇ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. വാചാ പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാർഥിയുടേയും അധ്യാപകരുടേയും ഫോട്ടോ സ്കൂൾ രേഖകളിൽ സൂക്ഷിക്കാനും നിർദേശമുണ്ട്.

വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ അധ്യാപകർക്ക് പുറമേ ബോർഡ് നിയോഗിക്കുന്ന എക്‌സ്‌റ്റേണൽ എക്സാമിനറും പ്രായോഗിക പരീക്ഷ/ മൂല്യനിർണയത്തിന് ഉണ്ടാകും. മൂല്യനിർണയം പൂർത്തിയാക്കിയാൽ ഉടൻ മാർക്കുകൾ അപ്ലോഡ് ചെയ്യണം. ഒരിക്കൽ അപ്ലോഡ് ചെയ്ത മാർക്കുകളിൽ തിരുത്തലുകൾ വരുത്താനാകില്ല.

Content Highlights: CBSE Class 12 results, Last date to upload internal assessment marks extended

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented