പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷാഫലം ജൂലായ് മാസം പ്രഖ്യാപിച്ചേക്കും. വിദ്യാർഥികളുടെ മാർക്ക് അപ്‌ലോഡ് ചെയ്യാൻ സ്കൂളുകൾക്ക് നൽകിയ സമയപരിധി ജൂൺ 30 വരെ നീട്ടിയതിനാലാണിത്. നേരത്തെ ജൂൺ 11-നകം മാർക്കുകൾ സമർപ്പിച്ച് ജൂൺ മൂന്നാംവാരത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.സി വ്യക്തമാക്കിയിരുന്നു.
മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്. 'ഈ മഹാമാരിക്കാലത്ത് പല സംസ്ഥാനങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സി.ബി.എസ്.ഇ സ്കൂളുകളുടെയും അധ്യാപകരുടെയും സുരക്ഷ മാനിച്ച് വിദ്യാർഥികളുടെ മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടുകയാണെന്ന്' സി.ബി.എസ്.ഇ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് സന്യം ഭരദ്വാജ് അറിയിച്ചു.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ മേയ് നാലിന് നടത്താനിരുന്ന പത്താക്ലാസ്സ് പരീക്ഷ സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു. അതിനാലാണ് വിദ്യാർഥികളുടെ അസൈൻമെന്റുകളും ക്ലാസ്സ് ടെസ്റ്റുകളുടെ മാർക്കും ഉപയോഗിച്ച് ഫലം മൂല്യനിർണയം നടത്താൻ ബോർഡ് തീരുമാനിച്ചത്.
Content Highlights: CBSE Class 10 result will be published in July, mark submission date extended
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..