പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: പത്താം ക്ലാസ്സ് വിദ്യാർഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ കഴിയുന്ന ഇ-പരീക്ഷ പോർട്ടൽ തുറന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). മേയ് ഒന്നാം തീയതി പ്രഖ്യാപിച്ച മാർഗനിർദേശ പ്രകാരം എല്ലാ സ്കൂളുകൾക്കും 10-ാം ക്ലാസ്സ് വിദ്യാർഥികളുടെ മാർക്കുകൾ https://www.cbse.gov.in/newsite/reg2021.html എന്ന വിലാസം വഴി പോർട്ടലിൽ അപ്ലോഡ് ചെയ്യാം.
കോവിഡ്-19 രോഗബാധ മൂലം പത്താക്ലാസ്സ് വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കിയ സി.ബി.എസ്.ഇ, പ്രത്യേക മൂല്യനിർണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായാണ് വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് ആവശ്യപ്പെട്ടത്. ആകെ 100 മാർക്കിലാകും ഫലം.
ജൂൺ അഞ്ചിനകം എല്ലാ സ്കൂളുകളും മാർക്ക് അപ്ലോഡ് ചെയ്യണം. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫലം പിന്നീട് തിരുത്താൻ കഴിയില്ല. ജൂൺ മൂന്നാവാരത്തോടെയാകും ഫലപ്രഖ്യാപനം. വിദ്യാർഥികൾക്ക് ഇ-പരീക്ഷാ പോർട്ടലിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒബ്ജക്ടീവ് രീതിയിലുള്ള കംപാർട്ട്മെന്റ് പരീക്ഷയും നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
Content Highlights: CBSE Class 10 Board Result 2021: Portal for schools to upload marks activated
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..