പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ റദ്ദാക്കണമോ എന്നകാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞവർഷത്തേതിനു സമാനമായ തീരുമാനമാണ് വിദ്യാർഥികൾ പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. തുടർന്ന് കേസ് ജൂൺ മൂന്നിലേക്ക് മാറ്റി.
ഈ അക്കാദമികവർഷത്തെ പരീക്ഷകൾ ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞവർഷം സ്വീകരിച്ച മാർഗമുപയോഗിച്ച് മാർക്കുകൾ കണക്കാക്കണമെന്നാണ് അഡ്വ. മംതാ ശർമ നൽകിയ പൊതുതാത്‌പര്യ ഹർജിയിലെ ആവശ്യം.
സി.ബി.എസ്.ഇ.യുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ ഓഫ്ലൈനായി നടത്താനുള്ള നീക്കത്തിനെതിരേ 300 വിദ്യാർഥികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Content Highlights: CBSE, CISCE 12th exam, decision will be made in two days says central government, Covid-19, Supreme Court
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..