പ്രതീകാത്മക ചിത്രം | Photo:gettyimages.in
ന്യൂഡല്‍ഹി: 2022-2023 അധ്യയനവര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു. ഒന്പതുമുതല് 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയും ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.
കലയുമായി സംയോജിച്ച് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നും ഇത് സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ ചര്‍ച്ചചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. മാതൃകാ ചോദ്യക്കടലാസ് സമയബന്ധിതമായി സി.ബി.എസ്.ഇ.യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. അടുത്ത അധ്യയനവര്‍ഷംമുതല്‍ ഒറ്റത്തവണ പരീക്ഷനടത്താന്‍ സി.ബി.എസ്.ഇ. നേരത്തേ തീരുമാനിച്ചിരുന്നു.
ഇസ്ലാമികചരിത്രം ഒഴിവാക്കി
സി.ബി.എസ്.ഇ. പുറത്തിറക്കിയ 2022-2023 അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകത്തില്‍നിന്ന് ഇസ്ലാമികചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരേ അധ്യാപകര്‍. 11-ാം ക്ലാസിലെ ഇസ്ലാമികചരിത്രം ഇതിവൃത്തമായ 'സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്സ്' എന്ന പാഠഭാഗം ഒഴിവാക്കി 'നോമാഡിക് എംപയേഴ്സ്' എന്ന ഭാഗം ഉള്‍പ്പെടുത്തിയെന്നാണ് അവര്‍ പറയുന്നത്. 12-ാം ക്ലാസിലെ ചരിത്രപുസ്തകത്തിലും മാറ്റങ്ങളുണ്ട്.
പാഠ്യപദ്ധതിയിലുണ്ടായിരുന്ന മുഗള്‍ ഭരണകാലത്തെകുറിച്ചുള്ള 'കിങ്സ് ആന്‍ഡ് ക്രോണിക്കിള്‍സ്' എന്ന പാഠത്തിന് പകരം 'പെസന്റ്സ്, സമീന്ദാര്സ് ആന്‍ഡ് സ്റ്റേറ്റ്' എന്നഭാഗം ഉള്‍പ്പെടുത്തി. സ്കൂള്‍ പാഠപുസ്തകമായാലും കോളേജ് പാഠ്യപദ്ധതിയായാലും പാഠഭാഗങ്ങള്‍ അകാരണമായി ഒഴിവാക്കുന്നത് അനുകൂലിക്കാനാവില്ലെന്ന് ജെ.എന്‍.യു.വിലെ അധ്യാപിക പ്രൊഫ. മൗഷുമി ബസു പറഞ്ഞു. ആരോപണങ്ങളോട് സി.ബി.എസ്.ഇ. അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Content Highlights: CBSE removes chapters related to Islamic empires and Cold War from board's syllabus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..