സി.ബി.എസ്.ഇ പരീക്ഷ; പ്രചരിക്കുന്നത് വ്യാജ ഡേറ്റ് ഷീറ്റെന്ന് സര്‍ക്കാര്‍


1 min read
Read later
Print
Share

പരീക്ഷകള്‍ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ 10 വരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ പരീക്ഷയുടെ ഡേറ്റ് ഷീറ്റുകള്‍ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചിട്ടില്ല

Photo: twitter.com|PIBFactCheck|status|

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ്സ് പരീക്ഷകള്‍ മേയ് നാല് മുതല്‍ നടക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡേറ്റ് ഷീറ്റ് വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി).

പരീക്ഷകള്‍ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ 10 വരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ പരീക്ഷയുടെ ഡേറ്റ് ഷീറ്റുകള്‍ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സി.ബി.എസ്.ഇയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡേറ്റ്ഷീറ്റുകള്‍ വ്യാജമാണെന്ന് പി.ഐ.ബി വ്യക്തമാക്കി.

സാധാരണ ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളിലാരംഭിക്കാറുള്ള പരീക്ഷകള്‍ കോവിഡ് രോഗബാധയെത്തുടര്‍ന്നാണ് മേയിലേക്ക് നീട്ടിയത്. സിലബസ് കുറച്ച് ഓഫ്‌ലൈന്‍ രീതിയിലാണ് പരീക്ഷ നടത്തുക. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകളും നടത്തും.

Content Highlights: CBSE Board Exam Classes 10, 12 Date Sheet Is Fake PIB

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MBBS

1 min

ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി US, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

Sep 21, 2023


Yes Quiz me

2 min

ക്വിസല്ല; ഇത് അക്ഷരമുറ്റത്തെ അറിവിന്റെ അങ്കം | യെസ് ക്വിസ് മി

Sep 21, 2023


School Students

2 min

പൊതുവിദ്യാഭ്യാസം മൂന്നുഘട്ടങ്ങളായി, ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിൽ; പാഠ്യപദ്ധതി രേഖയിൽ ശുപാർശ

Sep 20, 2023


Most Commented