പ്രതീകീത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: വർഷം മുഴുവനും ഒരു പരീക്ഷയിലും പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്കായി ടെലിഫോണിക് അസൈസ്മെന്റ് നടത്താൻ സ്കൂളുകളെ അനുവദിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). സി.ബി.എസ്.ഇ പത്താംക്ലാസ്സ് വിദ്യാർഥികൾക്കാണ് ഇത് ബാധകമാവുക.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് പത്താംക്ലാസ്സ് വിദ്യാർഥികളുടെ മൂല്യനിർണയത്തിനായി മുൻപെഴുതിയ പരീക്ഷകളുടേയും അസൈൻമെന്റുകളുടേയും മാർക്കുകൾ അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷയൊന്നും എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി ടെലിഫോണിക് അസൈസ്മെന്റ് നടത്താൻ സ്കൂളുകൾക്ക് അനുവാദം ലഭിച്ചത്.
സ്കൂൾ നടത്തിയ പരീക്ഷകളിൽ ഏതെങ്കിലും വിദ്യാർഥികൾക്ക് ഹാജരാകാൻ സാധിച്ചില്ലെങ്കിൽ ഇവർക്കായി ഓഫ്ലൈൻ/ ഓൺലൈൻ അല്ലെങ്കിൽ ഒരു ടെലിഫോണിക് അസൈസ്മെന്റ് നടത്തി മാർക്കുകൾ രേഖപ്പെടുത്തണം. ടെലിഫോണിക് അസൈസ്മെന്റ് വഴി ഓരോ വിഷയത്തിനും വിദ്യാർഥികൾക്ക് ലഭിച്ച മാർക്കിൽ നിന്ന് അവരെ വസ്തുനിഷ്ഠമായി വിലയിരുത്താം. ടെലിഫോൺ വഴി വിദ്യാർഥികളെ ബന്ധപ്പെടാൻ സാധിക്കാത്തപക്ഷം അവർ അസൈസ്മെന്റിന് ഹാജരാകാത്തതായി അടയാളപ്പെടുത്തും.
ഇതിനായി മാത്സ്, സോഷ്യൽ സയൻസ്, സയൻസ്, ഭാഷാ അധ്യാപകർ എന്നിവരടങ്ങുന്ന അഞ്ചംഗ പാനലിനെ നിയോഗിക്കാനും സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മറ്റ് അടുത്തുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപകരേയും പാനലിൽ ഉൾപ്പെടുത്താൻ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
Content Highlights: CBSE allows schools to hold telephonic assessment for students who could not attend any exams, covid-19
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..