സി.ബി.എസ്.ഇ. പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നുമുതൽ


പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി ഒന്നുമുതൽ ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ ഇവ അടുത്ത നവംബർ അഞ്ചിനും ഡിസംബർ 14-നും ഇടയിൽ നടത്തും.

ഇതുസംബന്ധിച്ച് സി.ബി.എസ്.ഇ. പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് സ്കൂൾ മേധാവികൾക്ക് കത്തയച്ചു. പരീക്ഷാ നടത്തിപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാനുള്ള എക്സ്‌റ്റേണൽ അധ്യാപകരെ ബോർഡ് നേരിട്ട് നിയമിക്കും. സ്കൂളുകൾക്ക് സ്വന്തംനിലയ്ക്ക് ഇൻവിജിലേറ്റർമാരെ നിയമിക്കാൻ അനുമതിയില്ല.തിയറി പരീക്ഷകൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ബോർഡ് നേരത്തേ അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദവിവരങ്ങൾക്ക്: https://www.cbse.gov.in/ കാണുക.

Content Highlights: CBSE 10th, 12th Practical exams 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented