CBSE
ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകാരുടെ ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ടിന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. ഫെബ്രുവരി 14-ന് പരീക്ഷകൾ അവസാനിക്കും. പ്രായോഗിക പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്റേണൽ മൂല്യനിർണയം എന്നിവയുടെ മാർക്കുകളോ ഇന്റേണൽ ഗ്രേഡുകളോ ജനുവരി രണ്ടുമുതൽ അപ്‌ലോഡ് ചെയ്ത് ഫെബ്രുവരി 14-നകം പൂർത്തിയാക്കണം. ബന്ധപ്പെട്ട വിഷയങ്ങളിൽ സ്കൂളിൽ രജിസ്റ്റർചെയ്ത വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് നിർദിഷ്ട പ്ലാൻ തയ്യാറാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി.
ഇത് വിദ്യാർഥികളെ സമയബന്ധിതമായി അറിയിക്കണം. ഏതെങ്കിലും കാരണവശാൽ വിദ്യാർഥി പരീക്ഷാദിവസം ഹാജരായില്ലെങ്കിൽ പരീക്ഷ മറ്റൊരു തീയതിയിൽ നടത്തും. പരീക്ഷകളുടെ മേൽനോട്ടം ബോർഡ് നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ്. പത്താംക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ഉത്തരക്കടലാസുകൾ സ്കൂളധികൃതർ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. വിദ്യാർഥികളുടെ പട്ടികപ്രകാരമുള്ള വിവരങ്ങൾ സ്കൂളധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തണം. സംശയങ്ങൾക്ക് റീജണൽ ഓഫീസിനെ ബന്ധപ്പെടണം.
വിവരങ്ങൾക്ക്: www.cbse.gov.in
Content Highlights: CBSE 10, 12 Practical exam schedule released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..