കാറ്റ് 2022 പ്രവേശന പരീക്ഷയിലെ വിജയികൾ
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല യു.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (കാറ്റ് 2022) ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക്കിന് കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് 'ജയകൃഷ്ണ'യിൽ നയൻ കിഷോർ നായർ ഒന്നാം റാങ്കും കാഞ്ഞിരപ്പള്ളി കണയാമ്മക്കുന്നേൽ ഹൗസിൽ നീൽ ജോർജ് രണ്ടാം റാങ്കും തൃശ്ശൂർ പുതുക്കാട് മുപ്ലിയം റോഡ് കണ്ണത്ത് ഹൗസിൽ ദേവ് എൽവിസ് കണ്ണാത്ത് മൂന്നാം റാങ്കും നേടി.
തിരുവനന്തപുരം കവടിയാർ ചാരാച്ചിറ റോഡ് ടിസി 25/1193 ആനന്ദം വീട്ടിൽ നന്ദന ആനന്ദ് പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി.
അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രവേശന പരീക്ഷയിൽ പാലക്കാട് ചെത്തല്ലൂർ തച്ചനാട്ടുകര ചെമ്മല ഹൗസിൽ സി.എച്ച്. അമൻ റിഷാലിനാണ് ഒന്നാം റാങ്ക്.
തൃശ്ശൂർ കോലഴി പുത്തൂർ ഹൗസിൽ ലിൻ മേരി ജോസ് രണ്ടാം റാങ്കും കോഴിക്കോട് പയ്യോളി ശ്രീമണിയൂർ സ്വദേശി ഭരത് ശ്രീജിത്ത് മൂന്നാം റാങ്കും നേടി.
ബി.ബി.എ. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് കൊച്ചി കടവന്ത്ര സ്വദേശി റയാൻ ജോ ജോർജ് ഒന്നാം റാങ്ക് നേടി.
എറണാകുളം കെ.കെ. പത്മനാഭൻ റോഡ് കട്ടിക്കാരൻ ജെ.എം.ജെ. റെസിഡൻസിയിൽ ആദിൽ മുഹമ്മദ് സയ്യിദ് രണ്ടാം റാങ്കും എളമക്കര പുത്തൻപുര റോഡ് സന്ധ്യ നിവാസിൽ ഭാവന അശോക് മൂന്നാം റാങ്കും കരസ്ഥമാക്കി.
admissions.cusat.ac.in - ൽ ഫലം ലഭ്യമാണ്.
40,442 വിദ്യാർഥികളാണ് വിവിധ അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ബി.ടെക്/ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷൻ രജിസ്ട്രേഷൻ തീയതി പിന്നീട് അറിയിക്കും. ബി.ബി.എ./ബി.കോം. എൽഎൽ.ബി. ഓപ്ഷൻ റീ അറേഞ്ച്മെന്റിനുള്ള അവസരം 24 വരെ ഉണ്ടായിരിക്കും. വിദ്യാർഥികൾക്ക് അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഓപ്ഷൻ റീ അറേഞ്ച്മെന്റ് ചെയ്യാം. വിവരങ്ങൾക്ക്: 0484-2577100.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..