പ്രതീകാത്മക ചിത്രം | ഫോട്ടോ:ലതീഷ് പൂവ്വത്തൂർ
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കായി 'വാട്ട്സ് എഹെഡ്' എന്ന പ്രത്യേക കരിയര്‍ ഗൈഡന്‍സ് പരിപാടി 11 മുതല്‍ എല്ലാ ദിവസവും വൈകീട്ട് ഏഴിന് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നു. അഞ്ഞൂറില്‍പ്പരം തൊഴില്‍മേഖലകളെക്കുറിച്ചും 25000-ത്തിലധികം കോഴ്സുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഓരോ ദിവസവും അരമണിക്കൂര്‍ സംപ്രേഷണം ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കരിയര്‍ ഗൈഡന്‍സ് സെല്ലിലെ പരിശീലനം ലഭിച്ച അധ്യാപകരാണ് 'വാട്ട്സ് എഹെഡ്' പരിപാടിയിലെ ക്ലാസുകള്‍ അവതരിപ്പിക്കുന്നത്.
പ്ലസ്ടുവിനു ശേഷമുള്ള തുടര്‍പഠന സാധ്യതകള്‍, തൊഴില്‍സാധ്യതകള്‍, വിവിധ മേഖലകളിലെ പ്രവേശനപ്പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പ്രമുഖ സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ശരാശരി അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് സംപ്രേഷണം ചെയ്യുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
ലൈവായി കൈറ്റ് വിക്ടേഴ്സ് വെബ്സൈറ്റിലും (victers.kite.kerala.gov.in) തുടര്‍ന്ന് യുട്യൂബ് ചാനലിലും(itsvicters) പരിപാടി കാണാം. പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സില്‍ രാവിലെ ഏഴിനും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകീട്ട് ഏഴിനും ആയിരിക്കും.
Content Highlights: Career Guidance Class for Highschool, Higher Secondary Class to Broadcast in KITE Victers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..