പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത്? സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസുമായി സർക്കാർ | കരിയർ ക്ലിനിക്


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: വിവേക് ആർ നായർ /ഗൃഹലക്ഷ്മി

പ്ലസ് ടു വിജയിച്ചവര്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് കരിയര്‍ ക്ലിനിക്ക് എന്ന പേരില്‍ കരിയര്‍ കൗണ്‍സലിങ് പ്രോഗ്രാം സംഘടിപ്പിക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സെല്‍ ആണ് പരിപാടി സംഘടിപ്പിക്കുക. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും തുടര്‍പഠന സംബന്ധമായ ആശങ്കകള്‍ക്ക് പരിഹാരം കാണുകയാണ് പരിപാടിയുടെ ലക്ഷ്യം. സൂം പ്ലാറ്റ്‌ഫോം വഴിയാണ് ക്ലാസ്.

സയന്‍സ് മേഖലയിലെ കരിയര്‍ സാധ്യതകള്‍ മെയ് 26-ന് വൈകിട്ട് 7 മണിക്കും ഹ്യൂമാനിറ്റീസുമായി ബന്ധപ്പെട്ട തൊഴില്‍ സാധ്യതകളും കോഴ്‌സുകളുമറിയാന്‍ മേയ് 27-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്കും കൊമേഴ്‌സ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി മേയ് 28 ഞായറാഴ്ച വൈകുന്നേരം 7 മണിക്കുമാണ് ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ കരിയര്‍ വിദ്ഗധര്‍ ക്ലാസുകള്‍ നയിക്കും.

താഴെ കൊടുത്ത ഐഡി വഴി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കൾക്കും ക്ലാസില്‍ പങ്കെടുത്ത് സംശയങ്ങളും ആശങ്കകളും ദൂരികരിക്കാം-
സൂം മീറ്റിങ് ID. 8270 0743 878.
പാസ് കോഡ് CGAC

Content Highlights: career clinic- career guidance classes will be conducted by Kerala goverment

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sunitha

1 min

ഫുൾ എപ്ലസ് നേടിയ നേപ്പാൾ സ്വദേശിക്ക് മലയാളി എ പ്ലസ്സുകാർ വക അനുമോദനം, മനം നിറഞ്ഞ് നാട്ടുകാർ

May 30, 2023


NUALS

1 min

നുവാൽസിൽ എക്സിക്യൂട്ടീവ് എൽ.എൽ.എം: ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം

May 30, 2023


Higher Secondary School

1 min

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂൺ 9

May 30, 2023

Most Commented